• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

career guidance: വസ്ത്രനിർമാണരംഗത്ത് തിളങ്ങാൻ ടെക്സ്റ്റൈൽ ടെക്നോളജി പഠിക്കാം

Career Guidance: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതുപോലെയാണ് നമ്മുടെ സംസ്ഥാനത്ത് ചില സ്ഥാപനങ്ങളും കോഴ്സുകളും. സര്‍ക്കാരിനു കീഴിലുള്ള പല കോഴ്സുകള്‍ക്കും പ്രവേശനം തേടി ഇതര സംസ്ഥാനക്കാരെത്തുമ്പോള്‍ നമ്മള്‍ അതിര്‍ത്തി കടക്കുന്നു. ഫലമോ, താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത് പുറംനാട്ടുകാര്‍. ഒട്ടുമിക്ക കോഴ്സുകളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലുണ്ട്... കേരളത്തിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദ്ധൻ ജലീഷ് പീറ്റർ...

news18
Updated: May 12, 2019, 3:13 PM IST
career guidance: വസ്ത്രനിർമാണരംഗത്ത് തിളങ്ങാൻ ടെക്സ്റ്റൈൽ ടെക്നോളജി പഠിക്കാം
ജലീഷ് പീറ്റർ
news18
Updated: May 12, 2019, 3:13 PM IST
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, കണ്ണൂര്‍

പരമ്പരാഗത കൈത്തറി വസ്ത്ര നിര്‍മാണത്തിന് സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയുടെയും പുതിയ മുഖം നല്‍കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാറിനു കീഴില്‍ ഐ.ഐ.എച്ച്.ടി. സ്ഥാപിക്കുന്നത്. വസ്ത്രനിര്‍മ്മാണത്തിലെ വൈവിധ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒട്ടേറെ തൊഴിലധിഷ്ടിത കോഴ്സുകളും കണ്ണൂര്‍ തോട്ടടയിലെ ഐ.ഐ.എച്ച്.ടി. നല്‍കുന്നു.

വെബ്സൈറ്റ്: www.iihtkannur.org

1. ഡിപ്ലോമ ഇന്‍ ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി/സ്‌റ്റൈപന്‍ഡറി കോഴ്സ്) : മൂന്നു വര്‍ഷ കാലാവധി. 40 സീറ്റ്. യോഗ്യത : 45% മാര്‍ക്കോടെ എസ്.എസ്.എല്‍.സി. എസ്.സി.-എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കും നെയ്ത്തു ജോലിക്കാര്‍ക്കും സംവരണം. പ്രായപരിധി 15-21.

2. ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി (സി.എഫ്.ടി.) : കാലാവധി ഒരു വര്‍ഷം. യോഗ്യത : പ്ലസ് ടു

3. കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ് (സി.എ.എഫ്.ഡി.) : കാലാവധി മൂന്ന് മാസം. സീറ്റ് ആറ്. യോഗ്യത : എസ്.എസ്.എല്‍.സി.യും തയ്യല്‍, ഗാര്‍മെന്റ് നിര്‍മാണ പരിചയവും.

4. കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ് (സി.എ.ടി.ഡി.) : കാലാവധി മൂന്ന് മാസം. യോഗ്യത : എസ്.എസ്.എല്‍.സി. + വര്‍ക് എക്സ്പീരിയന്‍സ്.

5. ക്രിയേറ്റിവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് കാര്‍മെന്റ് മേക്കിങ് (സി.എഫ്.ഡി.ജി.എം.) : കാലാവധി മൂന്ന് മാസം. യോഗ്യത : എസ്.എസ്.എല്‍.സി. + വര്‍ക് എക്സ്പീരിയന്‍സ്.

6. പോസ്റ്റ് ഡിപ്ലോമ ഇന്‍ ഹോം ടെക്സ്‌റ്റൈല്‍ മാനേജ്മെന്റ് (പി.ഡി.എച്ച്.ടി.എം.) : കാലാവധി ഒരു വര്‍ഷം. സീറ്റ് 20. യോഗ്യത : ഡിപ്ലോമ ഇന്‍ ഹാന്‍ഡ്ലൂം ടെക്നോളജി.

7. പി.ജി. ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ് (പി.ജി.ഡി.എഫ്.ഡി) : കാലാവധി രണ്ടു വര്‍ഷം. സീറ്റ് 20. യോഗ്യത : 50% മാര്‍ക്കോടെ ബിരുദം.
8. ഫാബ്രിക് ഫോമിങ് ടെക്നോളജി (എഫ്.എഫ്.ടി.) : കാലാവധി ഒരു വര്‍ഷം. സീറ്റ് 20. യോഗ്യത : പ്ലസ് ടു

(ജലീഷ് പീറ്റർ- 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് / ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ സെക്രട്ടറിയാണ്. ഫോണ്‍ : 9447123075)

കൂടുതൽ വായിക്കാം- Career Guidance: ഉയരങ്ങളിലേക്ക് പറക്കാൻ; രാജീവ് ഗാന്ധി ഏവിയേഷൻ ടെക്നോളജിയിൽ പ്രവേശനം ഇങ്ങനെ
First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...