• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

CAREER GUIDANCE: അനന്ത സാധ്യതകളുമായി ടൂറിസം-ട്രാവല്‍ സ്റ്റഡീസ്; കോഴ്സ് കേരളത്തിൽ എവിടെയൊക്കെ?

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതുപോലെയാണ് നമ്മുടെ സംസ്ഥാനത്ത് ചില സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും കഥ. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പല സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകള്‍ക്ക് പ്രവേശനം തേടി ഇതര സംസ്ഥാനക്കാരെത്തുമ്പോള്‍ നമ്മള്‍ അതിര്‍ത്തി കടക്കുന്നു. ഫലമോ, താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത് പുറംനാട്ടുകാര്‍. ഗവേഷണ ബിരുദങ്ങള്‍ മുതല്‍, അപൂര്‍വമായ സ്പെഷലൈസ്ഡ് കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, ശാസ്ത്ര-സാങ്കേതിക-മാനേജിമെന്റ് കോഴ്സുകള്‍ എന്നിവ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലുണ്ട്.... കേരളത്തിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദ്ധൻ ജലീഷ് പീറ്റർ...

news18
Updated: May 12, 2019, 11:38 AM IST
CAREER GUIDANCE: അനന്ത സാധ്യതകളുമായി ടൂറിസം-ട്രാവല്‍ സ്റ്റഡീസ്; കോഴ്സ് കേരളത്തിൽ എവിടെയൊക്കെ?
ജലീഷ് പീറ്റർ
news18
Updated: May 12, 2019, 11:38 AM IST
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസ് (KITTS)
വിനോദസഞ്ചാര മേഖലയിലെ വിശാലമായ തൊഴില്‍സാധ്യതകളിലേക്കുള്ള തുറന്ന വാതിലാണ് തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസ്. തലസ്ഥാന നഗരിയില്‍ അഞ്ച് ഏക്കര്‍ വിസ്തൃതിയിലുള്ള കാമ്പസില്‍ ടൂറിസത്തിലും അനുബന്ധ വിഷയങ്ങള്‍ളിലും പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ ഉപരിപഠനം തേടുന്നവരെ കാത്തിരിക്കുന്നു. കൊച്ചി, തലശ്ശേരി സ്റ്റഡീ സെന്ററുകളിലും വിവിധ കോഴ്സുകള്‍ നടത്തുന്നു. വെബ്സൈറ്റ് : www.kittsedu.org

പി.ജി. കോഴ്സുകള്‍ എം.ബി.എ. ടൂറിസം ആന്റ് ട്രാവല്‍ : കേരള സര്‍വകലാശാല അഫിലേയേഷനില്‍ AICTE അംഗീകാരമുള്ള രണ്ടു വര്‍ഷ പി.ജി. കോഴ്സ്. യോഗ്യത : അംഗീകൃത ബിരുദം.

പി.ജി. ഡിപ്ലോമ കോഴ്സുകള്‍ പി.ജി. ഡിപ്ലോമ ഇന്‍ ഈവന്റ് മാനേജ്മെന്റ് : ഒരു വര്‍ഷ കാലാവധി. യോഗ്യത അംഗീകൃത ബിരുദം.

തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളില്‍ കോഴ്സ്. പി.ജി. ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് പബ്ലിക് റിലേഷന്‍സ് മാനേജ്മെന്റ് : ഒരു വര്‍ഷ കാലാവധി. യോഗ്യത : അംഗീകൃത ബിരുദം. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി കേന്ദ്രങ്ങളില്‍ കോഴ്സുകള്‍. പി.ജി. ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി : ഒരു വര്‍ഷ കാലാവധി. യോഗ്യത : ബി.സി.എ. അല്ലെങ്കില്‍ തത്തുല്യ ബിരുദം. കോഴ്സ് തിരുവനന്തപുരം കേന്ദ്രത്തില്‍.

ഡിപ്ലോമ കോഴ്സുകള്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ ഓപറേഷന്‍സ് : ഒരു വര്‍ഷ കാലാവധി. (8 മാസം കെ.ടി.ഡി.സി. യില്‍ 3000 രൂപ സ്‌റ്റൈപന്റില്‍ പരിശീലനം) യോഗ്യത : എസ്.എസ്.എല്‍.സി/പ്ലസ് ടു കോഴ്സുകള്‍. കോഴ്സ് തിരുവനന്തപുരം, കൊച്ചി, തലശ്ശേരി കേന്ദ്രങ്ങളില്‍. ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ് : കാലാവധി 6 മാസം. യോഗ്യത : ബിരുദം അല്ലെങ്കില്‍ പ്ലസ്ടുവും ഡിപ്ലോമയും. കോഴ്സുകള്‍ : തിരുവനന്തപുരം, കൊച്ചി, തലശ്ശേരി കേന്ദ്രങ്ങളില്‍.

ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഓപറേഷന്‍സ് : കാലാവധി ആറുമാസം. യോഗ്യത : ബിരുദം, പ്ലസ്ടു/തത്തുല്യം അല്ലെങ്കില്‍ ഡിപ്ലോമ. ഡിപ്ലോമ കോഴ്സുകള്‍ : തിരുവനന്തപുരം, കൊച്ചി, തലശ്ശേരി കേന്ദ്രങ്ങളിലാണു പഠിക്കാനാകുക.

ഡിപ്ലോമ ഇന്‍ സ്പാ തെറപ്പീസ് ആന്റ് മാനേജ്മെന്റ് : കാലാവധി ആറു മാസം. യോഗ്യത : പ്ലസ്ടു. ഡിപ്ലോമ ഇന്‍ റീട്ടെയില്‍ മാനേജ്മെന്റ് : കാലാവധി ആറു മാസം. യോഗ്യത : പ്ലസ്ടു.  ഡിപ്ലോമ ഇന്‍ അഡ്വര്‍ട്ടൈസിങ് ആന്റ് ബ്രാന്‍ഡ് മാനേജ്മെന്റ് : കാലാവധി 6 മാസം. യോഗ്യത : ബിരുദം, ഡിപ്ലോമ.

സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ വിനോദസഞ്ചാര മേഖലയിലെ അനിവാര്യ ഘടകമായ വിദേശ ഭാഷകളില്‍ മൂന്ന് മാസത്തെ പരിശീലനം. ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബി ഭാഷാ പഠനം. യോഗ്യത : എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. കോഴ്സുകള്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി കേന്ദ്രങ്ങളില്‍.

(ജലീഷ് പീറ്റർ- 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് / ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ സെക്രട്ടറിയാണ്. ഫോണ്‍ : 9447123075)

കൂടുതൽ വായിക്കാൻ- Career Guidance: വാന നിരീക്ഷണത്തിൽ താൽപര്യമുണ്ടോ? ആസ്‌ട്രോണമി പഠിക്കാം
First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...