• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career Guidance: പഠിക്കാം റിമോട്ട് സെന്‍സിംഗ്

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

news18
Updated: May 11, 2019, 6:21 PM IST
Career Guidance: പഠിക്കാം റിമോട്ട് സെന്‍സിംഗ്
ജലീഷ് പീറ്റർ
news18
Updated: May 11, 2019, 6:21 PM IST
അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

ഭൂമിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാതെ ഉയരങ്ങളില്‍നിന്ന് ഭൗമോപരിതലത്തെയും വിവിധ വസ്തുക്കളെയും പഠിക്കുന്ന ശാസ്ത്രശാഖയാണ് റിമോട്ട് സെന്‍സിംഗ്. ഇന്‍ഫ്രാറെഡ് രശ്മികളുപയോഗിച്ച്, ഏരിയല്‍ ഫോട്ടോഗ്രാഫി എന്ന വിദ്യയിലൂടെയാണ് ഭൗമനിരീക്ഷണം നടത്തുന്നത്. ഫോട്ടോഗ്രാഫിയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ കംപ്യൂട്ടര്‍ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തിച്ചേരുന്നു.

പരിസ്ഥിതി - കാലാവസ്ഥാപഠനരംഗത്ത് വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ റിമോട്ട് സെന്‍സിംഗിലൂടെ സാധിക്കുന്നു കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൊടുങ്കാറ്റ്, മഴ എന്നിവ പ്രവചിക്കാന്‍ റിമോട്ട് സെന്‍സിംഗിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപകരിക്കുന്നു. കൂടാതെ ഭൗമോപരിതലത്തിന്റെ ഘടന മനസിലാക്കി ഭൂപടനിര്‍മാണത്തിന് ഈ മാര്‍ഗം സഹായകരമാണ്. വാര്‍ത്താവിനിമയരംഗം, കാര്‍ഷിക രംഗം, വന്യജീവി സംരക്ഷണം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ മേഖലകളിലും റിമോട്ട് സെന്‍സിംഗ് ആവശ്യമാണ്.

തൊഴില്‍ മേഖലകള്‍
ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് സിസ്റ്റം, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട് ടരംഗങ്ങളിലാണ് റിമോട്ട് സെന്‍സിംഗില്‍ യോഗ്യത നേടിയവര്‍ക്ക് ഏറെ തൊഴില്‍ സാധ്യത. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍, ഉപഗ്രഹവിക്ഷേപണ കേന്ദ്രങ്ങള്‍, മത്സ്യഗവേഷണ സ്ഥാപനങ്ങള്‍, വിവിധ റിസോഴ്‌സ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മികച്ച ശമ്പളത്തില്‍ തൊഴില്‍ നേടാന്‍ റിമോട്ട് സെന്‍സിംഗ് പഠനം ഉപകരിക്കും.

പഠനകേന്ദ്രങ്ങള്‍
നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി, ഹൈദരാബാദ്.റീജണല്‍ ഓഫീസ്: ഡെറാഡൂണ്‍, ബാംഗളൂര്‍, നാഗ്പുര്‍, കടക്പുര്‍, ജോധ്പുര്‍. നാച്വറല്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഫ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍, അഹമ്മദാബാദ്.ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട്.കൂടാതെ രാജ്യത്തെ ഏതാനും പ്രധാന കാര്‍ഷിക സര്‍വകലാശാലകളിലും ഈ വിഷയത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു.

കേരളത്തില്‍ ഫിഷറീസ് സര്‍വ്വകലാശാലയില്‍ ഈ വിഷയത്തില്‍ പി. ജി. കോഴ്‌സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kufos.ac.in

തുടർന്ന് വായിക്കാൻ; നേവല്‍ ആര്‍ക്കിടെക്ചറും ഷിപ്പ് ബില്‍ഡിംഗും

 
First published: May 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...