• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി; ഒരു കാർ പൂർണമായും കത്തിനശിച്ചു

കോഴിക്കോട്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി; ഒരു കാർ പൂർണമായും കത്തിനശിച്ചു

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് കാർ തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുകയാണ്

  • Share this:

    കോഴിക്കോട്: എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കത്തി നശിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. ഒരു കാർ പൂർണ്ണമായും കത്തിയമർന്നു.

    നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് കാർ തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുകയാണ്. കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചിരുന്നു. കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്.

    കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.

    കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലും ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചിരുന്നു. വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം.  ഇതിന് മുമ്പ് എറണാകുളം പെരുമ്പാവൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

    Also read-കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു

    വാഹനങ്ങളിലെ ഷോർട്ട് സർക്യൂട്ടും പെട്രോളിൽ മെഥനോൾ ചേർക്കുന്നതുമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്.

    Published by:Anuraj GR
    First published: