HOME » NEWS » Kerala » CARTOON CONTROVERSY MINISTER A K BALAN HOLD FIRM ON HIS EARLIER

വിവാദ കാർട്ടൂൺ: അവാർഡ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി ബാലൻ

അവാർഡ് പിൻവലിക്കണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി

news18
Updated: June 17, 2019, 8:06 PM IST
വിവാദ കാർട്ടൂൺ: അവാർഡ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി ബാലൻ
എ.കെ. ബാലൻ
  • News18
  • Last Updated: June 17, 2019, 8:06 PM IST
  • Share this:
തിരുവനന്തപുരം: വിവാദ കാർടൂണിന് അവാർഡ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി എ കെ ബാലൻ. അവാർഡ് പുനഃപരിശോധിക്കണമെന്നത് സർക്കാർ നിലപാടാണെന്നും എ കെ ബാലൻ പറഞ്ഞു. ലളിതകളാ അക്കാദമി അവാർഡ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രമേയമാക്കിയ കാർട്ടൂണിന് പുരസ്കാരം നൽകിയ തീരുമാനം പിൻവലിക്കിലെന്ന് അക്കാദമി നേരത്തെ വ്യക്തമാക്കി. ജൂറി തീരുമാനം അന്തിമമാണെന്നും മതത്തെ വേദനിപ്പിക്കുന്ന ഒന്നും കാർട്ടൂണിൽ ഇല്ലെന്നും അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമെങ്കിലും മത ചിഹ്നങ്ങളെ ആക്ഷേപിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും നിലപാടെടുത്തിരുന്നു. എന്നാൽ, സർക്കാർ നിലപാട് തള്ളി ലളിതകലാ അക്കാദമി ജൂറിയുടെ തീരുമാനം അന്തിമമാണെന്ന് വിലയിരുത്തി.

First published: June 17, 2019, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories