• HOME
 • »
 • NEWS
 • »
 • kerala
 • »
 • അപ്പൂപ്പനെ പോലെ, ജ്യോത്സ്യ പ്രവചിച്ചത് പോലെ ഗോപൻ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരുന്നു; ഗോപനെ കുറിച്ച് കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അപ്പൂപ്പനെ പോലെ, ജ്യോത്സ്യ പ്രവചിച്ചത് പോലെ ഗോപൻ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരുന്നു; ഗോപനെ കുറിച്ച് കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആകാശവാണിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ദ്യശ്യമാധ്യമ രംഗത്ത് ഗോപൻ സജീവമായിരുന്നതായി സുധീർ. പുകവലിക്കാർക്ക് പേടി സ്വപ്‌നമായ ശബ്ദം നൽകിയത് മുൻപ് വലിയ പുകവലിക്കാരനായിരുന്ന ഗോപനാണെന്ന് സുധീർ നാഥ് വിവരിക്കുന്നു. 

gopan

gopan

 • Last Updated :
 • Share this:
  അന്തരിച്ച ആകാശവാണിയിലെ മുൻ വാർത്ത അവതാരകൻ ഗോപൻ എന്ന ഗോപിനാഥൻ നായരെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കാർട്ടൂണിസ്റ്റ് സുധീർ നാഥ്. സിവി രാമൻ പിള്ളയുടെ ചെറുമകനായ ഗോപന്‍ ലോകം അറിയപ്പെടുന്ന വാർത്ത വായനക്കാരനായതിനെ കുറിച്ചാണ് സുധീർ നാഥ് പറയുന്നത്. ഗോപിനാഥൻ ഇനി വാർത്തകൾ വായിക്കില്ല എന്ന തലക്കെട്ടോടെയാണ് സുധീർ നാഥിന്റെ പോസ്റ്റ്.

  ഗോപന്റെ കണിശക്കാരനായ അപ്പൂപ്പൻ സിവി രാമൻ പിള്ളയെ കുറിച്ച് സുധീർ നാഥ് ആദ്യം കുറിക്കുന്നത് ഇങ്ങനെയാണ്- സിവി രാമൻപിള്ള കണിശക്കാരനായിരുന്നു. വായിൽ മുറുക്കാനിട്ട് ചവച്ച് കൈ രണ്ടും പിന്നിൽ കെട്ടി മേൽമുണ്ട് തോളത്തിട്ട് തലങ്ങും വിലങ്ങും നടന്ന് പറയുന്നത് എഴുതിയെടുക്കുക ഇവി കൃഷ്ണപിള്ളയും മുൻഷി പരമു പിള്ളയുമായിരുന്നു. തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതും മറ്റും സിവിക്ക് ഇഷ്ടമല്ലായിരുന്നു.

  സിവിയുടെ കൊച്ചുമകനായ ഗോപനും അപ്പൂപ്പനെപ്പോലെയായെന്ന് വ്യക്തമാക്കാനാണ് സുധീർ സിവിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അക്കാലത്ത് പ്രശസ്തയായിരുന്ന മുരുകൻ ജ്യോത്സർ എന്ന ജ്യോത്സ്യ കന്യാകുമാരി യാത്രയ്ക്കിടെ ഗോപനെ കുറിച്ച് പ്രവചിച്ചതും യാഥാർഥ്യമായെന്ന് അദ്ദേഹം പറയുന്നു.

  അപ്പൂപ്പനെ പോലെ, ജോത്‌സ്യ പ്രവിച്ചത് പോലെ തന്നെ ഗോപൻ ലോകത്തോട് സംസാരിച്ചു കൊണ്ടേ ഇരുന്നു. തിരിച്ച് ആർക്കും സംസാരിക്കാനും പറ്റിയില്ല- സുധീർ നാഥ് പറയുന്നു.

  ഗോപന്‌‍റെ ഭാഷ പ്രാവീണ്യത്തെ കുറിച്ചും സുധീർ കുറിക്കുന്നുണ്ട്. റോസ് എന്ന അധ്യാപകന്റെ ഓർമയ്ക്കായി സിവി രാമൻ പിള്ള തിരുവനന്തപുരം വഴുതക്കാട് പണികഴിപ്പിച്ച തറവാട് വീട് റോസ്കോട്ട് ബംഗ്ലാവിലെ കൂട്ടുകുടുംബത്തിൽ നിന്നാണ് ഗോപന്റെ ഭാഷ രൂപപ്പെട്ടതെന്നാണ് സുധീർ പറയുന്നത്. ഗോപന്റെ അമ്മാവൻ അടൂർ ഭാസിയും അവിടെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ അമേച്ച്വർ നാടകങ്ങളിൽ സജീവമായിരുന്നു ഭാസിയമ്മാവനൊപ്പം ഗോപനും സ്ഥിരമായി പോകും.

  ഭാസിയമ്മാവനും സംഘവും നാടകത്തിൽ ഉപയോഗിക്കുന്ന ഉച്ചാരണങ്ങൾ ഗോപനെ ആകർഷിച്ചു. ഇതൊക്കെ തന്റെ മലയാള വായനയുടെ കഴിവ് മിനുസപ്പെടുത്താൻ കാരണമായിട്ടുണ്ടെന്ന് ഗോപൻ സാക്ഷ്യപ്പെടുത്തിയതായി സുധീർ.

  എംഎ ചരിത്ര പഠനം പൂർത്തിയാക്കിയ ശേഷം സർദാർ കെഎം പണിക്കർ കെ എം പണിക്കർ വൈസ് ചാൻസിലറായ കാശ്മീർ സർവ്വകലാശാലയിൽ അദ്ധ്യാപകനാകാൻ ഗോപൻ പോയതാണ് ഗോപന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സുധീർ പറയുന്നു. അദ്ധ്യാപക ജോലിക്കായി ക്ഷണിച്ച സർദാർ കെ എം പണിക്കർ മൈസൂർ സർവ്വകലാശാലയ്ക്ക് സ്ഥലം മാറി പോയതോടെ നിവർത്തിയില്ലാതെ, ഡൽഹിയിൽ കേന്ദ്ര ഇൻഫർമേഷൻ വകുപ്പിൽ ഓഫീസറായിരുന്ന അമ്മാവൻ റോസ്‌ക്കോട്ട് ക്യഷ്ണപ്പിള്ളയോടൊപ്പം താമസമാക്കി. നിഖിൽ ചക്രവർത്തിയുടെ മെയിൻ സ്ട്രീമിൽ മാധ്യമ ട്രെയ്‌നിയായി ഗോപന് അമ്മാവൻ ജോലി ശരിയാക്കിയെന്ന് സുധീർ കുറിക്കുന്നു.

  ഇതിനിടയിലാണ് ഡൽഹി ആകാശവാണിയിൽ മലയാളം ന്യൂസ് റീഡർ ഒഴിവ് വരുന്നത്. നാട്ടിൽ ജോലി തേടി നടന്നിരുന്ന അടൂർഭാസിയേയും, ഗോപനേയും റോസ്‌ക്കോട്ട് ക്യഷ്ണപിള്ള ശുപാർശ ചെയ്തു. അന്ന് 300 രൂപയാണ് വാർത്താ വായനക്കാർക്ക് മാസ ശമ്പളം. താത്കാലിക നിയമനമാണ്. അതേ അവസരത്തിൽ അടൂർഭാസിക്ക് ഒരു സിനിമയിൽ അവസരം കിട്ടി. 500 രൂപയായിരുന്നു സിനിമയിൽ പ്രതിഫലം എന്നത് കൊണ്ട് ഭാസി ഇന്റർവ്യൂവിന് ചെന്നില്ല, ഗോപൻ ചെന്നു. അങ്ങിനെ കാഷ്വൽ നൂസ് റീഡറായി മൈക്രാ ഫോണിന് മുന്നിലെത്തി. തിരുവനന്തപുരത്ത് അമ്മാവൻ ഭാസിയുടെ കൂടെ നടന്ന കാലത്ത് ആകാശവാണി നാടകങ്ങളിൽ ശബ്ദം കൊടുത്തത് മാത്രമായിരുന്നു ഗോപന്റെ കൈമുതൽ- ഗോപൻ വാർത്ത വായനക്കാരനായതിനെ കുറിച്ച് സുധീർ പറയുന്നു.

  നെഹ്റുവും ഇന്ദിരയും രാജീവും മരിച്ചത് മലയാളികളെ അറിയിച്ചത് ഗോപനായിരുന്നുവെന്ന് സുധീർ. രണ്ട് തരം വായന അനുഭവത്തെ കുറിച്ച് ഗോപൻ പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. വികാര ശൂന്യമായി വാർത്ത വായിക്കുന്ന ബിബിസി രീതി. വികാരങ്ങൾ ഉൾക്കൊണ്ട് വാർത്ത വായിക്കുന്ന രണ്ടാമത്തെ രീതിയും. ഇന്ത്യയിൽ രണ്ടാമത്തെ രീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇന്ദിരയുടെ മരണ വാർത്ത വായിച്ച ശേഷം ഇക്കാര്യം മനസിലായതിനെ കുറിച്ച് ഗോപൻ വിവരിച്ചതും സുധീപറയുന്നുണ്ട്. ഇന്ദിരയുടെ മരണ വാർത്ത വായിച്ച് തമിഴ് വാർത്ത വായനക്കാരി വിജയം പൊട്ടിക്കരഞ്ഞതും പിന്നാലെ വാർത്ത വായിച്ച ഗോപൻ വികാര നിർഭരമായി വായിച്ചതും ഇതാണ് വ്യക്തമാക്കുന്നതെന്ന് സുധീർ പറയുന്നു.

  ആകാശവാണിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ദ്യശ്യമാധ്യമ രംഗത്ത് ഗോപൻ സജീവമായിരുന്നതായി സുധീർ. പുകവലിക്കാർക്ക് പേടി സ്വപ്‌നമായ ശബ്ദം നൽകിയത് മുൻപ് വലിയ പുകവലിക്കാരനായിരുന്ന ഗോപനാണെന്ന് സുധീർ നാഥ് വിവരിക്കുന്നു.

  കിസാൻ കോൾ സെന്റർ, നേത്ര ദാനം, പ്രവാസി മന്ത്രാലയം തുടങ്ങിയ അദ്ദേഹത്തിന്റെ പരസ്യങ്ങളും ഡോകുമെന്ററികളും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവെന്നും അദ്ദേഹം . ശബ്ദം കൊടുക്കുക മാത്രമല്ല ചില പരസ്യങ്ങളിൽ ഗോപൻ അഭിനയിച്ചിട്ടുണ്ടെന്നും സുധീർ വ്യക്തമാക്കുന്നു.
  First published: