കാസർകോഡ്: വനിതാമതിലിനു നേരെയുണ്ടായ അക്രമത്തിൽ കണ്ടാലറിയാവുന്ന 300 പേർക്ക് എതിരെ കേസ് എടുത്തു. പൊലീസിനെ അക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉൾപ്പെടെയാണ് കേസ്.
കാസർകോട് ചേറ്റുകുണ്ടിൽ വനിതാമതിലിന് എത്തിയവർ നിന്ന റോഡിനു സമീപമുള്ള ഉണങ്ങിയ പുല്ലിന് ചിലർ തീയിട്ടു. പുക കണ്ട് ഓടിയ വനിതകൾക്കു നേരെ കല്ലേറുമുണ്ടായി. പൊലീസ് ലാത്തി വീശിയും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് അക്രമികളെ തുരത്തിയത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനായി ഇവിടെ നിന്ന് പോയവര്‍ക്ക് നേരെ കണ്ണൂരിലും ആക്രമണമുണ്ടായിരുന്നു. അതിന്‍റെ പ്രതികാരമാണ് ഇന്നത്തെ ആക്രമണം എന്നാണ് സൂചന.
കാസര്‍കോട് സംഘര്‍ഷം; വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറ്
ബിജെപി - സി പി എം സംഘർഷ സാധ്യതയുള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സംഘമാണ് നില ഉറപ്പിച്ചിട്ടുള്ളത്. വനിതാമതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍എസ്‌എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ ആരോപിച്ചു. അതേസമയം അക്രമത്തിന് പിന്നിൽ സി പി എം തന്നെയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
വനിതാ മതില്‍: യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് താക്കീതെന്ന് മുഖ്യമന്ത്രി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Women wall, Women wall controversy, Women Wall Day, Women wall kerala