• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലവെള്ളപ്പാച്ചിലില്‍ തടിപിടിത്തം; സീതത്തോട്ടിലെ 'നരന്‍' മാർ‍ക്കെതിരെ കേസെടുത്തു

മലവെള്ളപ്പാച്ചിലില്‍ തടിപിടിത്തം; സീതത്തോട്ടിലെ 'നരന്‍' മാർ‍ക്കെതിരെ കേസെടുത്തു

കനത്തമഴയെത്തുടര്‍ന്ന് കുത്തിയൊഴുകിയ കക്കാടാറ്റിലെ യുവാക്കളുടെ തടിപിടിത്തത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

  • Share this:
    പത്തനംതിട്ട സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ 'നരന്‍' മോഡല്‍ തടിപിടിത്തത്തിനിറങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

    കനത്തമഴയെത്തുടര്‍ന്ന് കുത്തിയൊഴുകിയ കക്കാടാറ്റിലെ യുവാക്കളുടെ തടിപിടിത്തത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങളിലുള്ള  യുവാക്കളോട് മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി.

    Also Read- ചാലക്കുടിയിൽ ആന തുരുത്തിൽ കുടുങ്ങി; പുഴയിലൂടെ ഒഴുകിയത് മൂന്ന് കിലോമീറ്റർ

    തടിയിൽ കയറി പറ്റാൻ കഴിഞ്ഞെങ്കിലും തടി കരയിൽ എത്തിക്കാൻ യുവാക്കൾക്ക് സാധിച്ചില്ല. ഒടുവിൽ തടി ഒഴുക്കിനൊപ്പവും യുവാക്കൾ തിരിച്ച് കരയിലേക്കും നീന്തിക്കയറി. എല്ലാം കണ്ട് കരയ്ക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.

    പിന്നാലെ മോഹന്‍ലാല്‍ ചിത്രം നരനിലെ ഗാനം പിന്നണിയിലിട്ട് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. യുവാക്കളുടെ സാഹസികതയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ ് രംഗത്തെത്തിയത്.
    Published by:Arun krishna
    First published: