നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ചതായി പരാതി; മലപ്പുറത്ത് ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

  വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ അധിക്ഷേപിച്ചതായി പരാതി; മലപ്പുറത്ത് ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

  സ്ഥലം അറിയില്ലെന്ന് പറഞ്ഞ് മുന്നോട്ടെടുത്ത് ശേഷം വണ്ടി പെട്ടെന്ന് നിർത്തുകയായിരുന്നുവെന്നാണ് ഷാഹിദ പറയുന്നത്. ഇറങ്ങിപ്പോയേ സ്ത്രീയെ എന്ന് ആക്രോശിക്കുകയും ചെയ്തു

  ഷാഹിദ കമാല്‍

  ഷാഹിദ കമാല്‍

  • News18
  • Last Updated :
  • Share this:
   മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. പരിയാപുരം കോന്നാമഠത്തിൽ അസ്കറലി എന്നയാൾക്കെതിരെയാണ് കേസ്. കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകാൻ വിസ്സമതിച്ചു, ഇറക്കി വിടാൻ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ്.

   അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന ഇയാൾ തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറിയെന്ന കാര്യം ഷാഹിദാ കമാൽ തന്നെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഇന്ന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗിൽ ഓട്ടോയുമായെത്താൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിന്തൽമണ്ണ സിഐ വഴിയാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കൈമാറിയത്.

   Also Read-First in Kerala: ജേക്കബ് തോമസിനെ തരം താഴ്ത്തിയേക്കും; നടപടി സർവീസ് റൂൾസ് ലംഘനങ്ങൾ ചൂണ്ടിക്കാട്ടി

   കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു പരാതിക്കാധാരമായ സംഭവം. പെരിന്തൽമണ്ണയിൽ കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് എത്തിയത്. രാജ്യറാണി എക്സ്പ്രസിൽ അങ്ങാടിപ്പുറം സ്റ്റേഷനിലിറങ്ങിയ ഷാഹിദ, റെസ്റ്റ് ഹൗസിലേക്ക് പോകാനായി അസ്കറലിയുടെ ഓട്ടോയിലാണ് കയറിയത്. സ്ഥലം പറഞ്ഞപ്പോൾ ഓട്ടം പോകുന്നില്ലെന്ന് ശബ്ദമുയർത്തി പറഞ്ഞു. നിർബന്ധിച്ചപ്പോൾ സ്ഥലം അറിയില്ലെന്ന് പറഞ്ഞ് മുന്നോട്ടെടുത്ത് ശേഷം വണ്ടി പെട്ടെന്ന് നിർത്തുകയായിരുന്നുവെന്നാണ് ഷാഹിദ പറയുന്നത്. ഇറങ്ങിപ്പോയേ സ്ത്രീയെ എന്ന് ആക്രോശിക്കുകയും ചെയ്തിരുന്നുവെന്നും ഇവർ ആരോപിക്കുന്നു,

   പിന്നീട് വഴിമധ്യേയുള്ള ഫോൺ സംഭാഷണത്തിൽ താൻ വനിതാ കമ്മീഷൻ അംഗമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ മാപ്പു ചോദിച്ച ശേഷം റെസ്റ്റ് ഹൗസിൽ എത്തിച്ചുവെന്നാണ് ഷാഹിദാ കമാൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇവർ പൊലീസിനെ സമീപിച്ച് വിവരം പറഞ്ഞു. ഓട്ടോ നമ്പർ സഹിതം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സിഐ ഓട്ടോ ഡ്രൈവറെ വിളിച്ച് മൊഴിയെടുത്തു. പിന്നീട് റെസ്റ്റ് ഹൗസിലെത്തിയും ഇയാൾ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും വനിത കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
   Published by:Asha Sulfiker
   First published:
   )}