കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവം: ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസ്

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ (83) സംസ്കാരമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്.

News18 Malayalam | news18-malayalam
Updated: July 27, 2020, 8:45 AM IST
കോട്ടയത്ത് കോവിഡ് രോഗിയുടെ സംസ്കാരം തടഞ്ഞ സംഭവം: ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസ്
News18 Malayalam
  • Share this:
കോട്ടയം: കോവിഡ് രോഗം ബാധിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടി.എന്‍.ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെ കൂടാതെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ (83) സംസ്കാരമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. ജനവാസ മേഖല ആയതിനാൽ കോവിഡ് പകരും എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വാർഡ് കൗൺസിലറായ ടി.എന്‍.ഹരികുമാറിന്‍റെ നേതൃത്വത്തിൽ ശ്മശാനം അടച്ചും റോഡ് ഉപരോധിച്ചും നാട്ടുകാര്‍ തടഞ്ഞത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ആരംഭിച്ചത്. മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ശ്മശാനത്തിനുസമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തിയത്. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.
TRENDING:ആത്മഹത്യാശ്രമം; നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]COVID 19| പൊലീസ് സുരക്ഷയൊരുക്കി; കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം അർധരാത്രിയോടെ സംസ്കരിച്ചു[PHOTOS]
ശ്മ​ശാ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു. ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി കെ​ട്ടി അ​ട​ക്കു​ക​യും ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​യാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന​തെ​ന്നാണ് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചത്.

തുടർന്ന് രാത്രി പതിനൊന്ന് മണിയോടെയാണ് മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നത്. വന്‍പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രി വൈകി സംസ്കാരം നടത്തിയത്.
Published by: Asha Sulfiker
First published: July 27, 2020, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading