നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്വേഷ പ്രസംഗം: BJP സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  വിദ്വേഷ പ്രസംഗം: BJP സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  വസ്ത്രം മാറ്റി നോക്കിയാൽ മുസ്ലിംകളെ തിരിച്ചറിയാമെന്ന് ശ്രീധരൻ പിള്ള പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

  പി.എസ് ശ്രീധരൻപിള്ള

  പി.എസ് ശ്രീധരൻപിള്ള

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം : മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിൽ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരെ കേസ്. വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇടതുമുന്നണി ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ വി.​ശി​വ​ൻ​കു​ട്ടി​ നല്‍കിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് നടപടി.

   ഇക്കഴിഞ്ഞ ഞായറാഴ്ച ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രചരണത്തിനിടെ അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദമായത്. വസ്ത്രം മാറ്റി നോക്കിയാൽ മുസ്ലിംകളെ തിരിച്ചറിയാമെന്ന് ശ്രീധരൻ പിള്ള പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

   Also Read-'വസ്ത്രം മാറ്റി നോക്കിയാൽ മുസ്ലിംകളെ തിരിച്ചറിയാം'; വിവാദ പരാമർശവുമായി ശ്രീധരൻ പിള്ള

   പുൽവാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. ' നമ്മുടെ രാഹുൽ ഗാന്ധിയും യെച്ചൂരിയും പിണറായിയുമൊക്കെ പറയുന്നത് പട്ടാളക്കാർ അവിടെ പോയിനോക്കിയിട്ട് മരിച്ചവരുടെ എണ്ണം എടുക്കണമെന്നാണ്....അവരുടെ ജാതി, മതം തുടങ്ങിയവ. മുസ്ലിം ആണെങ്കിൽ ചില ലക്ഷണങ്ങൾ ഉണ്ട്. അല്ലേ? വസ്ത്രം മാറ്റി നോക്കുകയാണെങ്കിൽ മനസിലാക്കാൻ കഴിയും. ഇതൊക്കെ ചെയ്തിട്ട് മടങ്ങിവരണം എന്നാണോ അവര്‍ പറയുന്നത്-എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകൾ.

   ശ്രീധരൻ പിള്ളയുടെ പരാമർശം മതസ്പർധ വളർത്തുന്നതാണെന്നും ക്രിമിനൽ കുറ്റമാണെന്നും കാട്ടിയായിരുന്നു ശി​വ​ൻ​കു​ട്ടിയുടെ​ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​മ​ർ​ശം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മെ​ന്ന് മു​ഖ്യ​തെ​ര‍​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണയും വി​ല​യി​രു​ത്തി​യി​രു​ന്നു. ആറ്റിങ്ങലിൽ ശ്രീധരൻപിള്ള നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം പ്രഥമദൃഷ്​ട്യാ ചട്ടലംഘനം എന്നും നടപടി വേണം എന്നും ശുപാർശ ചെയ്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

   First published:
   )}