ഇന്റർഫേസ് /വാർത്ത /Kerala / ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്റിട്ടു; തോമസ് ഐസക്കിന്‍റെ മുൻ സ്റ്റാഫിനെതിരെ കേസ്

ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്റിട്ടു; തോമസ് ഐസക്കിന്‍റെ മുൻ സ്റ്റാഫിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്ത് തോമസ് ഐസക്കിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു

  • Share this:

കോഴിക്കോട്: മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ മോശം ഭാഷയില്‍ വിമര്‍ശിച്ച സംഭവത്തില്‍ പ്രവാസിക്കെതിരെ കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പന്‍പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തില്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്ത് തോമസ് ഐസക്കിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. സിപിഎം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി.

You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ടി.പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിബിത്ത് ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇയാള്‍ക്കെതിരെ സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ദീര്‍ഘകാലം ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഭാരവാഹി ആയിരുന്നു ബിബിത്ത്. പിന്നീട് ഇദ്ദേഹം സിപിഎമ്മുമായി അകലുകയായിരുന്നു.

First published:

Tags: Chief Minister Pinarayi Vijayan, Cm facebook post, Communal social media posts, Dr T. M. Thomas Isaac