നേരത്തെ കോവിഡ് ചികിത്സാകേന്ദ്രമായിരുന്ന ഇവിടെ അടുത്തിടെയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാസ്കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാവു എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.