മൊഴിയെടുപ്പ് നാളെ; ഉമ്മൻചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും അറസ്റ്റ് ഉടൻ ?

News18 Malayalam
Updated: November 2, 2018, 3:13 PM IST
മൊഴിയെടുപ്പ് നാളെ; ഉമ്മൻചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും അറസ്റ്റ് ഉടൻ ?
  • Share this:
തിരുവനന്തപുരം: ഔദ്യോഗിക വസതികളിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പരാതിയുടെ മൊഴി നാളെ രേഖപ്പെടുത്തും. ക്രൈംബ്രാഞ്ചിന് നൽ‌കിയ പ്രാഥമിക മൊഴി പരാതിക്കാരി ആവർത്തിച്ചാൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറി.

ശബരിമല വീണ്ടും മുൾമുനയിൽ; നാളെ മുതൽ പൊലീസിന്റെ സുരക്ഷാവലയത്തിൽ

പരാതിക്കാരിയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നാളെ വൈകിട്ട് നാലിനാണ് രേഖപ്പെടുത്തുക. ക്രൈംബ്രാഞ്ചിന് നൽകിയ പ്രാഥമിക മൊഴി ആവർത്തിച്ചാൽ തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.

NSS കരയോഗമന്ദിരത്തിനുനേരെ ആക്രമണം; സുകുമാരൻ നായരുടെ പേരിൽ റീത്ത് വെച്ചു

കഴിഞ്ഞ മാർച്ചിലാണ് പരാതിക്കാരി ക്രൈംബ്രാഞ്ചിന് പ്രാഥമിക മൊഴി നൽകിയിരുന്നു. 2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് കെ.സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നുമുള്ള സ്ത്രീയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് സത്യമാണോയെന്ന് അന്വേഷണ സംഘം ഉറപ്പാക്കും. പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈൽ ടവർ ലൊക്കേഷൻ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി ഇതിനായി രേഖപ്പെടുത്തേണ്ടിവരും.

ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂർ ഡയറി
കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കും. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ അറസ്റ്റിലേക്ക് കടക്കൂ.

ഉമ്മൻചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
First published: November 2, 2018, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading