News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 28, 2019, 9:39 AM IST
റഫീഖ് അഹമ്മദ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ കേസ്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും മൈക്കുപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. റഫീഖ് അഹമ്മദിനെ കൂടാതെ ഗാനരചയിതാവ് ബി.കെ ഹരിനാരായണനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
also read:
പൗരത്വബില്ല്: വിലക്ക് ലംഘിച്ച് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധംതൃശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന് പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഗീത നിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുപതോളം സ്ത്രീകൾ ഉൾപ്പെടെ എഴുപതോളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ അതുപയോഗിച്ചു എന്നാണ് പൊലീസ് വാദം.
അതേസമയം പ്രതിഷേധ പരിപാടിയാണെന്നു പറഞ്ഞാണു തന്നെ വിളിച്ചതെന്നും താന്‍ അതിഥിയായിരുന്നെന്നും തങ്ങളില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉടന്‍ തന്നെ തിരിച്ചുപോയെന്നും റഫീഖ് അഹമ്മദ് ന്യൂസ് 18 നോട് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായാണു തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Published by:
Gowthamy GG
First published:
December 28, 2019, 9:39 AM IST