പൊൻമുടി വയർലെസ് സ്റ്റേഷനിലെ മദ്യ സൽക്കാരം; നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
പൊൻമുടി വയർലെസ് സ്റ്റേഷനിലെ മദ്യ സൽക്കാരം; നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പടെ രണ്ടു എസ്.ഐമാരുടെ നേതൃത്വത്തിൽ നടത്തിയ മദ്യസൽക്കാരത്തിൽ ഇവരെ കൂടാതെ രണ്ട് എ.എസ്.ഐമാരും രണ്ടു വില്ലേജ് ഓഫീസർമാരും ഉണ്ടായിരുന്നു
തിരുവനന്തപുരം: പൊന്മുടി വയർലെസ് സ്റ്റേഷനിൽ മദ്യ സൽക്കാരം ഒരുക്കിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുത്തു. നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയതിനും മദ്യപിച്ചതിനും ആണ് കേസ്. നാലു പേരെയും കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ഔദ്യോഗിക തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പൊൻമുടി വയർലെസ് സ്റ്റേഷനിലെ മദ്യ സൽക്കാരം എസ് പി നേരിട്ട് എത്തി പിടികൂടിയത്.
അതീവ സുരക്ഷാ മേഖലയായ പൊൻമുടി വയർലെസ് റിപ്പീറ്റർ സ്റ്റേഷനിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസുകാരുടെ മദ്യ സൽക്കാരം പിടികൂടിയത്. സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പടെ രണ്ടു എസ്.ഐമാരുടെ നേതൃത്വത്തിൽ നടത്തിയ മദ്യസൽക്കാരത്തിൽ ഇവരെ കൂടാതെ രണ്ട് എ.എസ്.ഐമാരും രണ്ടു വില്ലേജ് ഓഫീസർമാരും ഉണ്ടായിരുന്നു. ഇവരെ കൂടാതെ പട്ടാമ്പിയിൽനിന്നുള്ള സഹകരണബാങ്ക് മാനേജരും ചില വ്യവസായികളും സ്ഥലത്ത് ഉണ്ടായിരുന്നു ടെലി കമ്മ്യൂണിക്കേഷൻസ് എസ്.പി എച്ച് മഞ്ജുനാഥിന്റെ നേതൃത്വത്തിലാണ് വയർലെസ് റിപ്പീറ്റർ സ്റ്റേഷനിൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
പൊൻമുടി വയർലെസ് റിപ്പീറ്റ് കേന്ദ്രത്തിന്റെ പ്രത്യേകത
പൊൻമുടിയിലെ ഏറ്റവും ഉയരമുള്ള അപ്പർ സാനിറ്റോറിയത്തിന്റെ മുകളിലാണ് പൊലീസ് വയർലെസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വയർലെസ് മെസേജുകൾ ശക്തിപ്പെടുത്തി എല്ലാ സ്ഥലത്തേക്കും പ്രക്ഷേപണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് തുടർച്ചയായി ആറുദിവസം ജോലി ചെയ്യണം. അതിനാൽ അവർക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനുമുള്ള സൌകര്യം ഇവിടെയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.