നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വഭേദഗതി ബിൽ: പോപ്പുലര്‍ ഫ്രണ്ട് റാലി അനുമതിയില്ലാതെ; നേതാക്കള്‍ക്കെതിരെ കേസ്

  പൗരത്വഭേദഗതി ബിൽ: പോപ്പുലര്‍ ഫ്രണ്ട് റാലി അനുമതിയില്ലാതെ; നേതാക്കള്‍ക്കെതിരെ കേസ്

  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍, പ്രസിഡണ്ട് നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സമ്മേളനം നടത്താനാണ് അനുമതിയെന്നും റാലി നടത്തരുതെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു...

  popular front protest

  popular front protest

  • Share this:
  കോഴിക്കോട്: പോലീസ് അനുമതിയില്ലാതെ പൊതുനിരത്തില്‍ റാലി നടത്തി ഗതാഗത തടസ്സമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ കേസ്. ബീച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി നടന്ന റാലിക്കെതിരെയാണ് കേസ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍, പ്രസിഡണ്ട് നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാമ് കേസ്. സമ്മേളനം നടത്താനാണ് അനുമതിയെന്നും റാലി നടത്തരുതെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

  പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി നിയമമാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധവും കുറ്റകൃത്യവുമാണെന്ന് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി. ബാബരി വിധി നീതിനിഷേധം, പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധം എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  ഡല്‍ഹിയിലെ ഉറച്ച കെട്ടിടങ്ങളില്‍ സൂക്ഷിച്ച റഫേല്‍ രേഖകള്‍ നഷ്ടപ്പെട്ടെന്ന് സുപ്രിം കോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍, രാജ്യത്തെ ദരിദ്രരും ഭൂരഹിതരുമായ സ്വന്തമായി വീടുകളില്ലാത്ത ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. ബാബരി മസ്ജിദിന്റെ ഭൂമിയില്‍ ഒരുകാലത്തും ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭൂമി രാംലല്ലയ്ക്ക് വിട്ടുകൊടുത്തത് നീതിയോടുള്ള അവഹേളനമാണ്. ബാബരി വിധിയും പൗരത്വഭേദഗതി നിയമവും രാജ്യചരിത്രത്തിന്റെ ഗതിനിര്‍ണയിക്കുന്ന രണ്ട് സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബാബരി വിഷയത്തില്‍ നീതിപൂര്‍വകമായ വിധിക്കായി ശബ്ദമുയര്‍ത്തേണ്ടത് ഇന്ത്യന്‍ ജനതയുടെ ബാധ്യതയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് ബാബരി വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ കോടതി, അതേ ക്രിമിനല്‍ പ്രവൃത്തി ചെയ്ത രാംലല്ലയ്ക്ക് വിട്ടുകൊടുത്തതത് വിചിത്രമാണെന്നും മൗലാനാ വലി റഹ്മാനി കൂട്ടിച്ചേര്‍ത്തു.

  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പൗരത്വ ബില്ലില്‍ ആര്‍എസ്എസ്സുകാരല്ലാത്ത മുഴുവന്‍ ഇന്ത്യന്‍ ജനതക്കും പോപുലര്‍ഫ്രണ്ടിന്റെ ശബ്ദമായിരിക്കുമെന്ന് ആര്‍എസ്എസ്സുകാര്‍ അറിയണം. ആര്‍എസ്എസ് കാണാത്തൊരു ഇന്ത്യയേയാണ് ഇനി കാണാന്‍ പോകുന്നത്. ഇന്ത്യയെ ഉണ്ടാക്കിയവരുടെ പിന്‍തലമുറ കൈകുഞ്ഞുങ്ങളേയുമേന്തി തെരുവില്‍ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിഷ്‌കരണങ്ങളുടേയും നിസ്സഹകരണങ്ങളുടേയും തുടര്‍ച്ചയാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്. പൗരത്വം തെളിയിക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെടുന്ന ഒരു രേഖയും തയ്യാറാക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറല്ലെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

  രാജ്യത്തെ ജനങ്ങളെ ശിഥിലമാക്കുകയും ശണ്ഡീകരിക്കുകയും വര്‍ഗീയമായി വേര്‍തിരിക്കുകയും ചെയ്യുന്ന ഫാഷിസത്തിന് പട്ടട ഒരുങ്ങും വരെ വിശ്രമിക്കരുതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു.

  സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ 'കോഴിക്കോട് പ്രഖ്യാപനം' നടത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റ് ഡോ.ലെനിന്‍ രഘുവംശി (വാരണാസി, യുപി), എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ട്രഷറര്‍ പ്രഫ.പി കോയ, കെ എഫ് മുഹമ്മദ് അസ്ലം മൗലവി, മനുഷ്യാവകാശപ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ എ വാസു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുര്‍റഹ്മാന്‍ ബാഖവി, പ്രോഗ്രാം കണ്‍വീനര്‍ ടി കെ അബ്ദുസ്സമദ് തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളന വേദിയില്‍വച്ച് പൗരത്വഭേദഗതി ബില്‍ പരസ്യമായി കത്തിച്ചു. സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് സമ്മേളന നഗരിയിലേക്ക് പൗരത്വ സംരക്ഷണ റാലി നടത്തി.
  First published:
  )}