കൊച്ചി: മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിൽ മോശം സന്ദേശമയച്ച വിഷയത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി. എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു. സ്തീത്വത്തെ അപമാനിച്ചെന്ന് പ്രാഥമികമായി തെളിഞ്ഞെന്ന് എഫ്.ഐ.ആർ. സൂചിപ്പിക്കുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായും പ്രശാന്ത് സ്ത്രീത്വത്തെ അപമാനിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാട്സ്ആപ്പിലൂടെ ആരാഞ്ഞ മാധ്യമപ്രവർത്തകക്ക് എൻ. പ്രശാന്ത് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ സഹിതമുള്ള മറുപടിയാണ് അയച്ചതെന്നാണ് പരാതി. മാതൃഭൂമി ലേഖികയോടായിരുന്നു ഈ മോശം പെരുമാറ്റം. കെ.എസ്.ഐ.എൻ.സി. എം.ഡിയായി പ്രവർത്തിച്ചു വരികയായിരുന്നു എൻ. പ്രശാന്ത്. സംഭവം വിവാദമാകുകയും ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തപ്പോൾ എൻ. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് ഭാര്യ ലക്ഷ്മി പ്രശാന്ത് പറഞ്ഞിരുന്നു.
പേഴ്‌സണല്‍ വാട്ട്‌സാപ്പ് വഴി ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്തീത്വത്തെ അപമാനിച്ചെന്ന് പ്രാഥമികമായി തെളിഞ്ഞെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിഅന്വേഷിക്കാന്‍ പൊലീസിന് കൈമാറുകയായിരുന്നു.
വിവാദമായ ആഴക്കടൽ മൽസ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലം കലർന്ന സ്റ്റിക്കറുകൾ വാട്സാപ്പ് ചാറ്റിൽ മറുപടിയായി നൽകി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ. പ്രശാന്ത് ആക്ഷേപിച്ചെന്നായിരുന്നു പരാതി.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാൻ എൻ. പ്രശാന്തിനെ കൊച്ചിയിലെ മാധ്യമപ്രവർത്തക ഫോണിൽ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോൾ വാട്സാപ്പിൽ സന്ദേശം അയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് അശ്ലീലം കലർന്ന സ്റ്റിക്കർ അയച്ചെന്ന പരാതി ഉയർന്നത്.
ഔദ്യോഗിക പ്രതികരണം തേടുമ്പോള്‍ എന്തിനാണ് ഇത്തരം മോശം സ്റ്റിക്കറുകള്‍ അയക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അതുവരെ അയച്ച സ്റ്റിക്കറുകള്‍ ഡിലീറ്റ് ചെയ്തെന്നും മാധ്യമ പ്രവർത്തക പറയുന്നു. ആള് മാറിപ്പോയി, വാര്‍ത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവര്‍ത്തകര്‍ ശുചീകരണത്തൊഴിലാളികളേക്കാള്‍ താഴ്ന്നവരാണെന്ന മറുപടിയും പ്രശാന്ത് നൽകി.
പ്രശാന്തിന്റെ മറുപടി സംബന്ധിച്ച് പത്രത്തിൽ വാർത്ത വന്നതോടെയാണ് ഇതു സംബന്ധിച്ച പ്രതിഷേധം ശക്തമായത്.
Summary: Case registered against KSINC Managing Director N. Prasanth for sending WhatsApp messages to a female journalist based in Kochi, for her query on certain matters pertaining to his department. FIR says the messages were against femininity