സാമൂഹിക അകലം പാലിച്ചില്ല; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ കേസ്

കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്

News18 Malayalam | news18india
Updated: June 1, 2020, 10:33 AM IST
സാമൂഹിക അകലം പാലിച്ചില്ല; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ കേസ്
ramesh chennithala
  • Share this:
ആലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരേ സമരം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ കേസ്. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.

സന്ദര്‍ശനത്തിനിടെ സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് കാരണമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു. പ്രതിപക്ഷ നേതാവടക്കം ഇരുപതോളം പേര്‍ക്കെതിരേയാണു കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാവിലെയാണ് രമേശ് ചെന്നിത്തല തോട്ടപ്പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയത്.

TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തിയ അദ്ദേഹം പൊഴിമുഖത്തെത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറല്‍സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ എം.എല്‍.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരുമായി ഇരുപതിലേറെപ്പേര്‍ ഒപ്പമുണ്ടായിരുന്നു. ഇവർക്കെതിരെയും കേസെടുത്തു.
First published: June 1, 2020, 10:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading