നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗ് നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല; ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം: പി.കെ കുഞ്ഞാലിക്കുട്ടി

  ലീഗ് നേതൃത്വത്തിന് ഒരു പരാതിയും ലഭിച്ചിട്ടില്ല; ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം: പി.കെ കുഞ്ഞാലിക്കുട്ടി

  ജനങ്ങൾ നൂറായിരം പ്രശ്നങ്ങൾ നേരിടുമ്പോൾ പ്രതിപക്ഷത്തോട് അസഹിഷ്ണുത കാണിച്ച് ശ്രദ്ധ തിരിച്ചു വിടാനാണ് സർക്കാർ ശ്രമിക്കുന്നത്.

  പി.കെ കുഞ്ഞാലിക്കുട്ടി

  പി.കെ കുഞ്ഞാലിക്കുട്ടി

  • Share this:
   മലപ്പുറം: അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഷാജിക്ക് എതിരെ ഇപ്പോൾ കേസ് പൊങ്ങി വന്നത് കേസെടുത്തവരുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കു‌ട്ടി ചൂണ്ടിക്കാട്ടി.
   You may also like:25 ലക്ഷം കോഴ വാങ്ങിയെന്നു പരാതി; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി
   [NEWS]
   ''പണലഭ്യത വർദ്ധിപ്പും വായ്പാ വിതരണവും മെച്ചപ്പെടും': റിസർവ് ബാങ്ക് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി
   [NEWS]
   'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
   [NEWS]

   ലോക്ക് ഡൗൺ കാലത്ത് ആളുകൾ നൂറായിരം പ്രശ്നങ്ങൾ നേരിടുമ്പോൾ സർക്കാർ പ്രതിപക്ഷത്തോട് അസഹിഷ്ണുത കാണിച്ച് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണ്. ഷാജിക്കെതിരായ പരാതി പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഇപ്പൊൾ വാർത്ത ആകേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങളാണ്. ഇത് ജനങ്ങൾക്ക് എതിരായ യുദ്ധ പ്രഖ്യാപനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

   പ്രതികാര കേസ് എടുത്ത് സർക്കാരിന്റെ വിശ്വാസ്യത തകർക്കരുത്. പ്രതിപക്ഷ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഈ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


   Published by:Aneesh Anirudhan
   First published:
   )}