അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സെപ്തംബർ 27ന് രാത്രി 11 മണിക്ക് ഷാനിമോൾ ഉസ്മാനും കോൺപ്രവർത്തകരും ചേർന്ന് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

news18-malayalam
Updated: October 3, 2019, 1:38 PM IST
അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
shanimol Osman
  • Share this:
അരൂർ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂര്‍ - എഴുപുന്ന റോഡ് അറ്റകുറ്റപണി തടസപ്പെടുത്തിയതിനാണ് കേസ്. തുറവൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് കേസ്. അരൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

also read :കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി വേണം: മുഖ്യമന്ത്രി കേന്ദ്രത്തോട്

സെപ്തംബർ 27ന് രാത്രി 11 മണിക്ക് ഷാനിമോൾ ഉസ്മാനും കോൺപ്രവർത്തകരും ചേർന്ന് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. രാത്രി പണി നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറഞ്ഞാണ് പണി തടസപ്പെടുത്തിയത്.

ഈ റോഡ് കേടായിക്കിടക്കുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് രാത്രി പണിക്കായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
First published: October 3, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading