വിദ്യാർഥികളെ മർദ്ദിച്ചെന്ന ആരോപണം: സുരേഷ് കുമാർ ഐഎഎസിനെതിരെ കേസ്

വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. കോടതി നിർദ്ദേശത്തെ തുടർന്നാണ് എഫ്ഐആർ രജിസ്ട്രർ ചെയ്തത്

News18 Malayalam | news18
Updated: January 20, 2020, 8:23 AM IST
വിദ്യാർഥികളെ മർദ്ദിച്ചെന്ന ആരോപണം: സുരേഷ് കുമാർ ഐഎഎസിനെതിരെ കേസ്
സുരേഷ് കുമാർ ഐഎഎസ്
  • News18
  • Last Updated: January 20, 2020, 8:23 AM IST IST
  • Share this:
തിരുവനന്തപുരം: മുൻ ഐഎഎസ് ഉദ്യോസ്ഥൻ കെ. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശത്തെ തുടർന്നാണ് ജുവനൈൽ ജസ്റ്റിസ് വകുപ്പ് സഹിതം ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തി പൂജപ്പുര പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്. സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വട്ടിയൂർക്കാവിലെ അനന്ദമൂർത്തി അക്കാദമി സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

'മകനോടും മകളോടും ക്രൂരമായി പെരുമാറിയെന്നാണ് കുട്ടികളുടെ പിതാവിന്റെ പരാതി. മകനെയും, മകളെയും സുരേഷ് കുമാർ ദേഹോപദ്രവം ഏൽപിച്ചു. എട്ട് വയസുള്ള മകളെയും, ആറ് വയസുള്ള മകനെയും മാനസികമായി പീഡിപ്പിച്ചു. വടികൊണ്ടും അല്ലാതെയും അടിച്ചു. സുരേഷ് കുമാറിന്റെ ഡ്രൈവറും കുട്ടികളെ അടിച്ചു. ഒരാഴ്ച മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്. എന്നിട്ടും മുഴുവൻ ഫീസും വാങ്ങി. അത് തിരികെ തന്നിട്ടുമില്ല. ഇപ്പോഴും കുട്ടികൾക്ക് പേടി മാറിയിട്ടില്ലെ'ന്നും പിതാവ് പറയുന്നു.

Also Read-താനെന്താടോ പോലീസ് സ്റ്റേഷനിൽ? ഒരു ലോട്ടറി അടിച്ചു സാറേ

പൂജപ്പുര പൊലീസിൽ പരാതി നൽകിയിട്ട് സുരേഷ് കുമാറിന് അനുകൂല സമീപനമാണ് പൊലീസ് സ്വീകരിച്ചത്. തുടർന്ന് കോടതി ഉത്തരവ് ഉണ്ടായതോടെയാണ് കേസ് രജിസ്ട്രർ ചെയ്യാൻ പൊലീസ് തയ്യാറായതെന്നും പിതാവ് ആരോപിക്കുന്നു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് സുരേഷ് കുമാർ അറിയിച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍