• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

കോട്ടയത്ത് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

  • Last Updated :
  • Share this:
കോട്ടയം: കുറുപ്പന്തറ മണ്ണാറപ്പാറ സെൻറ് സേവ്യേഴ്സ് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്  അധ്യാപികയുടെ ക്രൂര മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

Also Read-NEPAL TRAGEDY|മാധവ് നാട്ടിലെത്തി; മാതാപിതാക്കളും കുഞ്ഞു സഹോദരനും ഇനി ഒരിക്കലും വരില്ലെന്നറിയാതെ

മലയാളം അക്ഷരം പഠിപ്പിക്കുന്നതിനാണ് കുട്ടിയെ ക്രൂരമായി തല്ലി ചതച്ചത്.അധ്യാപികയായ മിനിമോൾ ജോസ് ചൂരൽ ഉപയോഗിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Published by:Asha Sulfiker
First published: