• HOME
  • »
  • NEWS
  • »
  • kerala
  • »
  • TP Sreenivasan| തുടർനടപടി വേണ്ടെന്ന് ടി പി ശ്രീനിവാസൻ; SFI പ്രവർത്തകർ മർദിച്ചപ്പോൾ നോക്കിനിന്ന പൊലീസുകാർക്കെതിരായ കേസ് അവസാനിപ്പിച്ചു

TP Sreenivasan| തുടർനടപടി വേണ്ടെന്ന് ടി പി ശ്രീനിവാസൻ; SFI പ്രവർത്തകർ മർദിച്ചപ്പോൾ നോക്കിനിന്ന പൊലീസുകാർക്കെതിരായ കേസ് അവസാനിപ്പിച്ചു

കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് നോക്കി നിൽക്കേ ടി പി ശ്രീനിവാസനെ മർദിച്ചത്

ടി പി ശ്രീനിവാസൻ

ടി പി ശ്രീനിവാസൻ

  • Share this:
    തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മുൻ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെ (TP Sreenivasan) എസ്എഫ്ഐ (SFI) പ്രവര്‍ത്തകര്‍ മർദ്ദിച്ചപ്പോള്‍ നോക്കി നിന്ന പൊലീസുകാർക്കെതിരായ (Police) കേസ് ലോകായുക്ത (Lokayukta) അവസാനിപ്പിച്ചു. കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് നോക്കി നിൽക്കേ ടി പി ശ്രീനിവാസനെ മർദ്ദിച്ചത്. ഇതിൽ സ്വമേധയാ എടുത്ത കേസാണ് അവസാനിപ്പിച്ചത്.

    പൊലീസ് ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞതു കൊണ്ടും പ്രളയ കാലത്ത് പൊലീസുകാരുടെ സേവനം പരിഗണിച്ചും തുടർനടപടികള്‍ വേണ്ടെന്ന് ടി പി ശ്രീനിവാസൻ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ഈ കത്ത് സർക്കാർ അഭിഭാഷകൻ ലോകായുക്തയിൽ നൽകി. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും സർക്കാർ അഭിഭാഷകൻ ചന്ദ്രശേഖരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ലോകായുക്ത തുടർനടപടികള്‍ അവസാനിപ്പിച്ചത്.

    അപ്രതീക്ഷിതമായ പ്രളയത്തിന്റെ പിടിയിലമർന്ന കേരളത്തിൽ ഇതു പൊറുക്കലിന്റെയും പൊരുത്തപ്പെടലിന്റെയും കാലമാണെന്നും രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും പൊലീസ് സേന സമാനതകളില്ലാത്ത സംഭാവനയാണു കാഴ്ചവച്ചതെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read- INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ

    ''എന്നെ മർദിച്ച സംഭവത്തിലെ വീഴ്ചയുടെ പേരിൽ ഒരു പൊലീസുകാരനെതിരെയും നടപടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ആക്രമണത്തിന്റെ യഥാർഥ ഉത്തരവാദികൾ അക്രമികൾക്കു പിന്നിൽ പ്രവർത്തിച്ച നേതാക്കളാണ്. സമരക്കാരുടെ ഇടയിലൂടെ കടന്നുപോകാൻ‌ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ എനിക്ക് ഒരു സംരക്ഷണവും തന്നില്ല. എന്നാൽ, ആ സംഭവത്തിന്റെ പേരിൽ ആർക്കും വിഷമമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. സംഭവത്തെ അപലപിച്ചു പൊലീസ് സംഘടന അവരുടെ മാസികയിൽ‌ ലേഖനമെഴുതുകയും എന്നെ വാർഷിക സമ്മേളനത്തിനു വിളിച്ചു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മുൻ ഡിജിപി ടി പി സെൻകുമാർ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുത്തെന്നാണു കരുതുന്നത്. ഇതൊക്കെ കണക്കിലെടുത്തു പൊലീസുകാർക്കു പറ്റിയ തെറ്റു പൊറുക്കണമെന്നും തുടർനടപടികൾ ഒഴിവാക്കണം''- കത്തിൽ ശ്രീനിവാസൻ ആവശ്യപ്പെട്ടിരുന്നു.

    2016 ജനുവരി 29നു കോവളത്തെ ഹോട്ടലിൽ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയപ്പോഴാണ് ടി പി ശ്രീനിവാസനെ എസ്എഫ്ഐ ജില്ലാ നേതാവ് ചെകിട്ടത്തടിച്ച് വീഴ്ത്തിയത്. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വമേധയാ കേസെടുത്ത ലോകായുക്ത ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്നാണു ശ്രീനിവസൻ ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്.
    Published by:Rajesh V
    First published: