കൊച്ചി: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസ്. എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിൽ എറണാകുളം കുറുപ്പുംപടി പോലീസ് ആണ് കേസ് എടുത്തത്. യുവതി എംഎൽഎ യുടെ ഫോൺ മോഷ്ടിച്ചു എന്നാണ് ഭാര്യയുടെ പരാതി.
പരാതിയിൽ എംഎൽഎയുടെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എൽദോസിന്റെ മൊബൈൽ ഫോൺ യുവതി മോഷ്ടിച്ചെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുവെന്നുമാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്.
എൽദോസ് കുന്നപ്പിള്ളിലിനെതിരെ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു എംഎൽഎയുടെ ഭാര്യയുടെ പരാതി.
Also Read- എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി
അതേസമയം, എംഎൽഎയ്ക്കെതിരെ കഴിഞ്ഞ ദിവസം മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരുന്നു. വക്കീൽ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ മർദിച്ചെന്ന മൊഴിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്.
Also Read- വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദിച്ചു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയ്ക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് കേസെടുത്തിരുന്നു. നാലു ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെ നൽകി അപകീർത്തിപരമായ പ്രചരണം നടത്തിയെന്ന് യുവതിയുടെ പരാതി. ഇത് പ്രചരിപ്പിക്കുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി ഒരു ലക്ഷം രൂപ നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.