നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പ് വിജയം കെങ്കേമമാക്കാൻ ആന എഴുന്നള്ളത്ത്; സിപിഎം നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

  തെരഞ്ഞെടുപ്പ് വിജയം കെങ്കേമമാക്കാൻ ആന എഴുന്നള്ളത്ത്; സിപിഎം നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

  ഡിസംബർ 19നായിരുന്നു എൽഡിഎഫിന്റെ വിജയാഹ്ളാദം.

  News18 Malayalam

  News18 Malayalam

  • Share this:
   തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ ആന എഴുന്നള്ളത്ത് നടത്തിയതിന് സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഡിസംബർ 19നായിരുന്നു എൽഡിഎഫിന്റെ വിജയാഹ്ളാദം.

   പുന്നയൂർക്കുളം പഞ്ചായത്തിലെ മുൻ പ്രസിഡന്റ് കൂടിയായി സിപിഎം നേതാവ് എ.ഡി. ധനിപ്, ഒന്നാം പാപ്പാൻ കോഴിക്കോട് വെള്ളിമന സ്വദേശി കെ. സൈനുദ്ദീൻ, രണ്ടാം പാപ്പാനായ തിരൂര്‍ തൃപ്പങ്ങോട് സ്വദേശി ജാബിർ എന്നിവർക്കെതിരെയാണ് നാട്ടാന പരിപാലന ചട്ടം അടക്കമുള്ള വകുപ്പുകൾ ചുമത്തി തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗംകേസെടുത്തത്.

   Also Read- മീശപ്പുലിമല തുറന്നു; സഞ്ചാരികളെ കാത്തിരിക്കുന്നത് മനസിന് ഉണർവേകുന്ന കാഴ്ചകൾ

   സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ഡിസംബർ 19ന് അണ്ടത്തോടിൽ അക്കരമ്മൽ ശേഖരൻ എന്ന കൊമ്പനെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയിരുന്നു. നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിക്കുവാന്‍ പാടില്ലാത്തതും ആനയെഴുന്നള്ളിപ്പില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, നിരോധനവും നിലനില്‍ക്കുന്ന സമയത്താണ് ആനയെ അനുമതിയില്ലാതെ പ്രകടനത്തില്‍ ഉപയോഗിച്ചത്.

   Also Read- തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് 21 കാരിയായ ആര്യ രാജേന്ദ്രന്‍

   തൃശൂര്‍ സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പിഎം പ്രഭുവിന്‍റെ നിര്‍ദ്ദേശ പ്രകാരം നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ലംഘനത്തിന് വിവിധ വകുപ്പുകള്‍ ചുമത്തി തൃശൂര്‍ സാമൂഹ്യ വനവത്കരണം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെടി സജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംപി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസെടുത്തിട്ടുള്ളത്. മതപരമായ ചടങ്ങുകൾക്കല്ലാതെ ആനകളെ ഉപയോഗിക്കരുതെന്നാണ് ചട്ടമെന്ന് തൃശൂർ എസിഎഫ് പിഎം പ്രഭു പറഞ്ഞു. വനംവകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സംഘാടകർ ആനയെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയതെന്നും അദ്ദേഹം പറ‍ഞ്ഞു.
   Published by:Rajesh V
   First published:
   )}