മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ചു; മലപ്പുറത്ത് മൂന്ന് പേർക്കെതിരെ കേസ്‌

രാഷ്‌ടീയ സ്‌പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്

News18 Malayalam | news18-malayalam
Updated: May 19, 2020, 2:20 PM IST
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ചു; മലപ്പുറത്ത് മൂന്ന് പേർക്കെതിരെ കേസ്‌
pinarayi vijayan press meet
  • Share this:
താനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മൂന്ന് പേർക്കെതിരെ താനൂര്‍ പൊലീസ്‌ കേസെടുത്തു.

രാഷ്‌ടീയ സ്‌പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണം നടത്തിയതിന്‌ ഐ.പി.സി. 153, കെ.പി.ഒ. 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നതെന്ന്‌ താനൂര്‍ പൊലീസ്‌ പറഞ്ഞു.

You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ ലീഗ്‌ ഒഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്‌തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്‌, കരിങ്കപ്പാറ സ്വദേശി റാസിം റഹ്‌മാന്‍ കോയ എന്നിവര്‍ക്ക് എതിരേയാണ്‌ കേസ്. സി.പി.എം. പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്‌.
First published: May 19, 2020, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading