ഇന്റർഫേസ് /വാർത്ത /Kerala / രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്‌

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പോസ്റ്റ്; റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്‌

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്.

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്.

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്.

  • Share this:

കണ്ണൂർ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്. സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.

ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.രാജന്റെ പരാതിയിലാണ് കേസ്. രാഹുൽഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശമാണ് പരാതിക്കിടയാക്കിയത്.

Also read-രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്-സിപിഎം സഖ്യം നിലവിൽവന്നു: കെ.സുരേന്ദ്രൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇതൊരു അന്തിമ പോരാട്ടമാണ്
പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക
ഇതിനപ്പുറം മറ്റെന്ത് വരാൻ
നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.
രാജ്യത്തെ തെരുവുകൾ
കലുഷിതമാക്കണം.
ക്വിറ്റ് മോദി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Facebook post, Youth congress leader