• HOME
  • »
  • NEWS
  • »
  • kerala
  • »
  • കലാപത്തിന് ആഹ്വാനം ചെയ്തു; ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

കലാപത്തിന് ആഹ്വാനം ചെയ്തു; ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്നും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നുമായിരുന്നു പോസ്റ്റ്.

  • Last Updated :
  • Share this:
    പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്. ഫെയ്സ്ബുക്ക് പോസ്റ്റിൽ കലാപാഹ്വാനം നടത്തിയതിനാണ് കേസ്. ipc 1860 സെക്ഷന്‍ 153 പ്രകാരം പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    പാലക്കാട് സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ കുറിച്ച് രാഹുൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസിനാധാരം. ആഗസ്റ്റ് 16നായിരുന്നു പോസ്റ്റിട്ടത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു.

    മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്നും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നുമായിരുന്നു പോസ്റ്റ്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പൊലീസിൽ പരാതി നൽകിയത്.

    Also read: 'മുസ്ലീം സമുദായത്തിലെ സഖാക്കൾക്ക് വീട്ടിൽ വളർത്തുന്ന പൂവൻ കോഴിയുടെ അവസ്ഥ': വിപി സജീന്ദ്രൻ

    ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഷാജഹാന്റെ കൊലപാതകത്തില്‍ കെപിസിസി അധ്യക്ഷന്‍ കെസുധാകരനാണ് ആദ്യം സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. പാർട്ടി അംഗങ്ങൾ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്ന് സിപിഎം അംഗങ്ങൾ തന്നെയാണ് പറയുന്നതെന്നുമായിരുന്നു സുധാകരന്റെ പരാമർശം.
    Also read: ഷാജഹാൻ കൊലക്കേസ്: 'എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല'; കെ. സുധാകരൻ

    രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,
    വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,
    കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
    പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി.....

    എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

    നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
    നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?
    Published by:Naseeba TC
    First published: