• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയുടെ ഉത്തരവ്

തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു

news18
Updated: June 10, 2019, 8:16 PM IST
യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയുടെ ഉത്തരവ്
una
news18
Updated: June 10, 2019, 8:16 PM IST
തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്വേഷണത്തോട് സംഘടനാ പ്രസിഡന്റ് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

യുഎന്‍എയുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം രൂപ സംഘടനാ നേതൃത്വം വെട്ടിയെന്നാണ് പരാതി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമഗ്രാന്വേഷണം നടത്തണമെന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. ഡിജിപിക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

Also Read: റീബിൽഡ് കേരള ഇനിഷിയേറ്റിവ് ഓഫീസ്  നിർമാണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമെന്ന് CEO വി.വേണു

അന്വേഷണത്തോട് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മിനിട്‌സ് ബുക്കിലെ തിരിമറികള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടി കെ വിനോദ്കുമാര്‍ വ്യക്തമാക്കുന്നു. അന്വേഷണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

യുഎന്‍എയുടെ മുന്‍ പ്രസിഡന്റ് സിബി മുകേഷാണ് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലത്താണ് മൂന്നരക്കോടി രൂപ വെട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ജാസ്മിന്‍ ഷായുടെ ഡ്രൈവറുടെ പേരില്‍ 59 ലക്ഷം പിന്‍വലിച്ചതായും കണ്ടെത്തിയിരുന്നു.

First published: June 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...