Kerala Elephant Death | മലപ്പുറത്തെക്കുറിച്ച് പരാമർശം നടത്തിയ മനേക ഗാന്ധിക്ക് എതിരെ കേസെടുത്തു
Kerala Elephant Death | മലപ്പുറത്തെക്കുറിച്ച് പരാമർശം നടത്തിയ മനേക ഗാന്ധിക്ക് എതിരെ കേസെടുത്തു
ഇതുമായി ബന്ധപ്പെട്ട് മനേക ഗാന്ധിക്കെതിരെ ഏഴിലധികം പരാതികളാണ് മലപ്പുറം പൊലീസിന് ലഭിച്ചത്. ഒടുവിൽ, ഈ പരാതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മലപ്പുറം: ലോക്സഭാ എം.പി മനേക ഗാന്ധിക്ക് എതിരെ മലപ്പുറത്ത് കേസ് ഫയൽ ചെയ്തു. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ അവർ നടത്തിയ വിവാദ പരാമർശത്തിലാണ് കേസ് എടുത്തത്.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 പ്രകാരമാണ് മനേക ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ സമൂഹങ്ങൾക്ക് ഇടയിൽ ശത്രുത വളർത്തുന്നത് കുറ്റകരമാണ്.
ഇതുമായി ബന്ധപ്പെട്ട് മനേക ഗാന്ധിക്കെതിരെ ഏഴിലധികം പരാതികളാണ് മലപ്പുറം പൊലീസിന് ലഭിച്ചത്. ഒടുവിൽ, ഈ പരാതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കാട്ടാനയുടെ ദാരുണമായ അന്ത്യത്തെ തുടർന്ന് ആയിരുന്നു മനേക ഗാന്ധിയുടെ വിവാദപരമായ ട്വീറ്റ്. പടക്കങ്ങൾ നിറച്ച പൈനാപ്പിൾ കഴിച്ചതു കൊണ്ടാണ് മലപ്പുറത്ത് ആന കൊല്ലപ്പെട്ടതെന്ന് മനേക ഗാന്ധി ട്വീറ്റിൽ അവകാശപ്പെട്ടു. മൃഗങ്ങളോട് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുന്നതിൽ മലപ്പുറം അറിയപ്പെടുന്നതെന്നും ഒരൊറ്റ വന്യജീവി കൊലയാളിക്ക് എതിരെയോ വേട്ടക്കാരന് എതിരെയോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തന്റെ ട്വീറ്റിൽ ലോക്സഭ എം.പി അവകാശപ്പെട്ടിരുന്നു.
അതേസമയം, കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്ത് അല്ലെന്നും പാലക്കാട് ആണെന്നും കേരള മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ജനത ഭൂരിപക്ഷമുള്ള ജില്ലയായതിനാലാണ് മലപ്പുറത്തെ ഇതിലേക്ക് വലിച്ചിഴച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.