നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊലയാളി പരാമര്‍ശം; കെകെ രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

  കൊലയാളി പരാമര്‍ശം; കെകെ രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

  വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ കൊലയാളിയാണെന്നായിരുന്നു കെകെ രമയുടെ പരാമര്‍ശം

  jayarajan rama

  jayarajan rama

  • News18
  • Last Updated :
  • Share this:
   വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയ ആര്‍എംപിഐ നേതാവ് കെകെ രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്.

   സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമോപദേശം തേടിയിരുന്നു. 171 എ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടു. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍ കൊലയാളിയാണെന്നായിരുന്നു കെകെ രമയുടെ പരാമര്‍ശം.

   Also Read: ജയരാജനെ കൊലയാളിയെന്ന് വിളിച്ചു: രമയ്‌ക്കെതിരെ പരാതിയുമായി സിപിഎം

   വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും കെ.കെ രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു.

   'ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല.' എന്നും കോടിയേരി പറഞ്ഞിരുന്നു.

   വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാരോപിച്ച് ജയരാജന്‍ കെകെ രമ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

   First published:
   )}