നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സി.പി.എം നേതാവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

  സി.പി.എം നേതാവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

  മുൻ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോഴിക്കോട്: കൊടുവള്ളിയിലെ സി പി ഐ എം നേതാവിനെ കൊലപ്പെടുത്താൻ  ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ മുസ്ലിംലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി കെ അബ്ദുഹാജി, സെക്രട്ടറി കെ കെ എ ഖാദർ,  യൂത്ത് ലീഗ് സെക്രട്ടറി എം നസീഫ്, ക്വട്ടേഷൻ നേതാവ് കൊയിലാണ്ടി സ്വദേശി നബീൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

  120 B, 506 വകുപ്പുകൾ ചുമത്തിയാണ് കൊടുവള്ളി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.  യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം പുറത്തായതോടെ സി പി എം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

  മുൻപ് ലീഗിൽ സജീവമായി പ്രവർത്തിച്ചിരുന്ന മജീദ് പാർട്ടി പ്രാദേശിക നേത്യത്വവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ഇടഞ്ഞ് നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ ഉണ്ടായ ഗൂഡാലോചന ഇദ്ദേഹം വെളിപ്പെടുത്തിയത്. കൊടുവള്ളിയിലെ ശക്തനായ സി പി എം നേതാവാണ് കെ. ബാബു. പലപ്പോഴും ലീഗുമായി ഉണ്ടാവുന്ന രാഷ്ട്രീയ തർക്കങ്ങളിൽ ബാബു ശക്തമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇത് പലപ്പോഴും ലീഗിന് തലവേദന സൃഷ്ടിക്കാറുണ്ട്. ഇതാണ് കൊലപാതക ഗൂഡാലോചനയിലാണ് കാര്യങ്ങൾ എത്തുവാൻ ഇടയാക്കിയത്.

  Also Read-'ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകൻ; DCC തലപ്പത്തേക്ക് കഞ്ചാവ് കടത്തുകാരൻ': കോട്ടയത്തെ കോണ്‍ഗ്രസിൽ പോസ്റ്റർ യുദ്ധം

  കൊടുവള്ളി പൊലീസ് കേസെടുത്ത സാഹചര്യത്തിൽ പ്രതികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷമാകും തുടർ നടപടികൾ ഉണ്ടാവുക. പൊതുവെ ലീഗിന് ശക്തമായ സ്വാധീനം ഉള്ള പ്രദേശമാണ് കൊടുവള്ളി. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിൻ്റെ ശക്തമായ കോട്ടയിൽ അട്ടിമറിയിലൂടെ എൽ ഡി എഫ് സ്വതന്ത്രനായ കാരാട്ട് റസാക്ക് വിജയിച്ചിരുന്നു. ഇതോടെ സി പി എം, ലീഗ് തർക്കം രൂക്ഷമായിരുന്നു.

  എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തനായ നേതാവ് എം കെ മുനീറിനെ കളത്തിലിറക്കിയാണ് ലീഗ് മണ്ഡലം തിരിച്ചു പിടിച്ചത്. മുനീർ എത്തിയിട്ടും മുൻപ് ലീഗിന് ലഭിച്ചിരുന്ന ഭൂരിപക്ഷം നിലനിർത്തുവാൻ മുസ്ലിം ലീഗിന് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് വേളയിലും ലീഗും സിപിഎമ്മും തമ്മിൽ സംഘർഷ സാധ്യത നിലനിന്നിരുന്നു. കഴിഞ്ഞ ഏതാനും നാളുകൾക്ക് ഇടയിൽ ലീഗിൽ നിന്നും ചിലർ രാജിവെച്ച് സിപിഎമ്മിലും, ഐ എൻ എല്ലിലും ചേർന്നിരുന്നു. ഈ രാഷ്ട്രീയ പോരാട്ടങ്ങളാണ് ഇരു പാർട്ടികൾ തമ്മിലുള്ള രൂക്ഷമായ പോരിന് വഴി ഒരുക്കിയത്. ഇതിന് പിന്നാലെയാണ് സി. പി എം നേതാവിനെ വധിക്കുവാൻ ഗൂഡാലോചന നടത്തിയിരുന്നതായി മുൻ ലീഗ് നേതാവിൻ്റെ വെളിപ്പെടുത്തൽ ഉണ്ടായത്. രാഷ്ട്രിയ ചേരിപ്പോര് രൂക്ഷമായതിന് പിന്നാലെ ഇരു പാർട്ടികളും നയ വിശദീകരണ യോഗവും കൊടുവള്ളിയിൽ വിളിച്ച് ചേർത്തിരുന്നു.
  Published by:Jayesh Krishnan
  First published: