നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂഞ്ഞാറ്റിൽ 'വെളളത്തിലാശാനായ' KSRTC ഡ്രൈവർ ജയദീപിനെതിരേ കേസെടുത്തു; ബോധപൂർവം ബസ് വെള്ളത്തിലിറക്കിയതെന്ന് പോലീസ്

  പൂഞ്ഞാറ്റിൽ 'വെളളത്തിലാശാനായ' KSRTC ഡ്രൈവർ ജയദീപിനെതിരേ കേസെടുത്തു; ബോധപൂർവം ബസ് വെള്ളത്തിലിറക്കിയതെന്ന് പോലീസ്

  ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിലൂടെ കെഎസ്ആർടിസിക്ക് അഞ്ചു ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ നഷ്ടം വരുത്തി എന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

  News18

  News18

  • Share this:
  പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെതിരെ ആണ് കൂടുതൽ നടപടികളുമായി പോലീസ് രംഗത്ത് വന്നത്. ഈരാറ്റുപേട്ട പോലീസ് ആണ് ജയദീപിനെതിരെ എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയദീപ് സെബാസ്റ്റ്യൻ ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിലൂടെ കെഎസ്ആർടിസിക്ക് അഞ്ചു ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ നഷ്ടം വരുത്തി എന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

  ബസ്സിന് മനപ്പൂർവ്വം കേട് വരുത്താൻ ജയദീപിന് ഉദ്ദേശം ഉണ്ടായിരുന്നുവെന്നും ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവം ഉണ്ടായതിന്  തൊട്ട് പിന്നാലെ കെഎസ്ആർടിസി ജയദീപ് സെബാസ്റ്റ്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജയദീപിനെ സസ്പെൻഡ് ചെയ്യാനാണ് കെഎസ്ആർടിസി ഉത്തരവിട്ടത്.

  ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അന്ന് മാധ്യമങ്ങളെ അറിയിച്ചത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടിയായിരുന്നു അച്ചടക്ക നടപടി. ജനങ്ങളുടെ ജീവന് അപകടം വരുത്തുന്ന നിലയിൽ വാഹനമോടിച്ചു എന്ന് കണ്ടാണ് കെഎസ്ആർടിസി നടപടിയെടുത്തത്.

  കെഎസ്ആർടിസി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പും ജയദീപ് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചിരുന്നു. ജയദീപിന്റെ ലൈസൻസ് തൽക്കാലത്തേക്ക് റബ്ബ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഇക്കാര്യത്തിൽ ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ  കാരണം കാണിക്കൽ നോട്ടീസ് മോട്ടോർവാഹനവകുപ്പ് നൽകിയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ജയദീപ് സെബാസ്റ്റ്യനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതിനുപിന്നാലെയാണ് രണ്ടുദിവസം കഴിഞ്ഞപ്പോൾ മോട്ടോർ വാഹന വകുപ്പ് കടുത്ത അച്ചടക്ക നടപടിയുമായി രംഗത്ത് വന്നത്.

  അതേസമയം  കെഎസ്ആർടിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ  മാനേജ്മെന്റിന് എതിരെ രൂക്ഷവിമർശനവുമായി ജയദീപ് രംഗത്ത് വന്നിരുന്നു. സ്വയം ന്യായീകരിക്കാൻ ആണ് ജയദീപ് സെബാസ്റ്റ്യൻ അന്ന് തയ്യാറായത്. ഫേസ്ബുക്കിൽ ലൈവ് ആയി തബല വായിക്കാനും ജയദീപ് തയ്യാറായിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ജയദീപ് സ്വന്തം നിലപാട് ആവർത്തിക്കുകയായിരുന്നു. ജനങ്ങളെ രക്ഷിക്കാനാണ് താൻ വാഹനം മതിലിന് സമീപം ചേർത്തുനിർത്തിയത് എന്നായിരുന്നു ജയദീപ് വിശദീകരണം. കണ്ടക്ടർ പറഞ്ഞതോടെയാണ് വാഹനമോടിച്ച് മുന്നോട്ടു പോയത് എന്നും ജയദീപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

  ഏതായാലും കടുത്ത അച്ചടക്ക ലംഘനമായി ആണ് കെഎസ്ആർടിസി ജയദീപിന്റെ നടപടിയെ കാണുന്നത്. ജനങ്ങളുടെ ജീവന് വില നൽകാതെയാണ് ഡ്രൈവർ ഇടപെട്ടത് എന്ന് കെഎസ്ആർടിസി വിലയിരുത്തുന്നു. കൂടുതൽ ശക്തമായ നടപടി എടുക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. ജോലി നഷ്ടപ്പെട്ടാലും പ്രശ്നമില്ല എന്ന നിലപാടാണ് ജയദീപ് മാധ്യമ അഭിമുഖങ്ങളിൽ വ്യക്തമാക്കിയത്. തനിക്ക് തെങ്ങുകയറാൻ അറിയാമെന്നും എങ്ങനെയും ജീവിക്കുമെന്നും ജയദീപ് വ്യക്തമാക്കിയിരുന്നു.
  Published by:Sarath Mohanan
  First published:
  )}