തനിക്കെതിരെയുള്ള കേസ് രാഷ്ട്രിയ പ്രേരിതമെന്നു ഉമ്മൻ ചാണ്ടി. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമം നടക്കില്ലയെന്നു ചാണ്ടി മാധ്യമങ്ങളോടായി പറഞ്ഞു.
യുവതിയുടെ ലൈംഗിക പീഡന പരാതിയിന്മേൽ ആറു കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസ് എടുക്കും. മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് മറ്റു നേതാക്കളായ ഹൈബി ഈഡൻ, എൻ. സുബ്രമണ്യൻ, നസ്റുല്ല എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നു പറഞ്ഞു ഗൂഢാലോചന നേടിയതിന്റെ പേരിൽ ബെന്നി ബെഹന്നാൻ, തമ്പാനൂർ രവി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
സരിതയുടെ പീഡന ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘംഉമ്മൻ ചാണ്ടിക്കും, വേണുഗോപാലിനുമെതിരെ കേസ് എടുത്ത പശ്ചാത്തലത്തിൽ യുവതി കൂടുതൽ നേതാക്കൾക്കകെതിരെ പരാതി സമർപ്പിക്കുകയായിരുന്നു. ഇതിനു മുൻപ് കത്തു രൂപേണ സരിത പരാതി നൽകിയിരുന്നെങ്കിലും, നിയമോപദേശമനുസരിച്ചു കേസ് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ശേഷം ഓരോരുത്തരുടെ പേരിലും പരാതി നൽകുകയായിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്കാണു പരാതി സമർപ്പിച്ചത്.
പരാതി ലഭിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.