നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing| അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയില്‍

  Anupama Baby Missing| അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയില്‍

  കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കി എന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

  • Share this:
   തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ(adoption) സംഭവത്തില്‍
   കേസിലെ ആറ് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ
   ( anticipatory bail )നല്‍കി. അനുപമയുടെ അച്ഛനായ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 28 ന് കോടതി ഹര്‍ജി പരിഗണിക്കും.കേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

   കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കി എന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം ഏറെ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.അനുപമയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും.

   അതേ സമയം തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ (Anupama) ഹൈക്കോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടാനായി ചൊവ്വാഴ്ച ഹേബിയസ് കോര്‍പസ് ഹര്‍ജി (habeas corpus petition) ഹൈക്കോടതി (Kerala High Court) സമര്‍പ്പിക്കുമെന്നാണ് വിവരം. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.

   കൂടാതെ, കുഞ്ഞിനെ ദത്ത് നല്‍കിയതിന്റെ (adoption of the child) അവസാന നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിലെ (Vanchiyoor Family Court) നടപടിക്രമങ്ങളില്‍ കക്ഷി ചേരാനും ആലോചിക്കുന്നുണ്ട്.

   കുഞ്ഞിനെ തിരികെ കിട്ടാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ നിരാഹാരമിരുന്നിരുന്നു. സമരം ആരംഭിക്കുംമുമ്പ് മന്ത്രി വീണ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് നിയമസഹായം ഉറപ്പുനല്‍കിയിരുന്നു. ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.

   ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതിയോട് ആവശ്യപ്പെടാന്‍ ഗവ. പ്ലീഡറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
   Published by:Jayashankar AV
   First published:
   )}