രമ്യ ഹരിദാസ് എംപിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച പൊലീസുകാരനെതിരെ കേസ്

തനിക്കെതിരെ സി.പി.എം. സൈബർ സംഘമാണ് സമൂഹ മാധ്യമം വഴി തുടർച്ചയായി  ഹീനമായ വ്യക്തിഹത്യ നടത്തുന്നതെന്ന്  രമ്യാ ഹരിദാസ് ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: June 1, 2020, 9:00 PM IST
രമ്യ ഹരിദാസ് എംപിയെ സമൂഹമാധ്യമത്തിലൂടെ  അവഹേളിച്ച പൊലീസുകാരനെതിരെ കേസ്
Remya Haridas
  • Share this:
രമ്യ ഹരിദാസ് എം.പി.ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പോലിസുകാരനെതിരെ കേസെടുത്തു. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിനൂപിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചരണം, സമൂഹമാധ്യമം  ദുരുപയോഗം ചെയ്യൽ  എന്നീ വകുപ്പുകൾ പ്രകാരമാണ്  കേസെടുത്തിരിക്കുന്നത്.. ഇതോടൊപ്പം എം.പിയെ ഫേസ് ബുക്ക് വഴി അപമാനിച്ച വടക്കഞ്ചേരി  സ്വദേശി മുന്ന മുബാറക്,  പോസ്റ്റ് ഷെയർ ചെയ്ത  സന്തോഷ് മങ്കര, ഹരിത റെനിൽ ഹരി എന്നിവർക്കെതിരെ  ആലത്തൂർ പൊലീസും കേസ് എടുത്തിട്ടുണ്ട്.

TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]
തനിക്കെതിരെ സി.പി.എം. സൈബർ സംഘമാണ് സമൂഹ മാധ്യമം വഴി തുടർച്ചയായി  ഹീനമായ വ്യക്തിഹത്യ നടത്തുന്നതെന്ന്  രമ്യാ ഹരിദാസ് ആരോപിച്ചു.
First published: June 1, 2020, 9:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading