• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silverline |'സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചു'; കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് എതിരെ കേസ്

Silverline |'സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചു'; കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്ക് എതിരെ കേസ്

സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പൊലീസ് കേസെടുത്തു.

  • Share this:
    ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ സര്‍വ്വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും കൊടിക്കുന്നില്‍ സുരേഷ് (Kodikkunnil Suresh) എം.പിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    എം. പിയുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അവഹേളിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തത്.

    സര്‍വേയ്‌ക്കെത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരോട് 'നിന്റെ തന്തയുടെ വകയാണോ ഈ സ്ഥല'മെന്ന് ചോദിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിഷേധ പ്രകടനം.

    'ഇയാളാരാ, ഞാന്‍ ജനപ്രതിനിധിയാണ്. നിന്നെക്കാള്‍ വലിയവനാണ്, നിന്നെക്കാള്‍ മുകളില്‍ ഇരിക്കുന്ന ആളാണ് ഞാന്‍' എന്ന് സ്ഥലത്തെത്തിയ സിഐയോടും എംപി പറഞ്ഞിരുന്നു.

    Also read: K-RAIL | 'തന്നെക്കാളും വലിയ ആളാണ് ഞാന്‍' കെ-റെയില്‍ കല്ലിടാന്‍ വന്ന പോലീസുകാരനോട് രോഷാകുലനായി കൊടിക്കുന്നില്‍ സുരേഷ് എം.പി

    തിരുവല്ലം കസ്റ്റഡി മരണം; പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കും; മന്ത്രി വി ശിവൻകുട്ടി

    തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ (Thiruvallam Custodial Death) പ്രതി മരിച്ച സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്ത് ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala), കെ മുരളീധരൻ എം പി (K Muraleedharan) അടക്കമുള്ളവർ മരിച്ച സുരേഷിന്റെ വീട്ടിൽ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി ശിവൻകുട്ടി (V Sivankutty) സുരേഷിന്റെ വീട് സന്ദർശിച്ചത്. സുരേഷിന്റെ കുടുംബാംഗങ്ങളെ  ആശ്വസിപ്പിച്ച മന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതികരിച്ചു. കസ്റ്റഡിയിൽ വച്ച് സുരേഷ് മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കും. സുരേഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കും. സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.

    തിരുവല്ലത്ത് ജഡ്ജിക്കുന്ന് എന്ന സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് നെല്ലിയോട് സ്വദേശിയായ  സുരേഷ് കുമാറിനെയും നാല് സുഹുത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദമ്പതികൾ ഫോണിൽ പരാതി അറിയിച്ചതിനെ തുടർന്ന്  രാത്രി പൊലീസ് ജഡ്ജിക്കുന്നിലെത്തി 5 പേരെ പിടികൂടുകയായിരുന്നു. പിറ്റേ ദിവസം രാവിലെ 9 മണിയോടെ സുരേഷിനെ പൂന്തുറയിലെ ആശുപത്രിയിലെത്തിച്ചു. നെഞ്ച് വേദനയെന്നാണ് പൊലീസ് അറിയിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെ മെഡിക്കൽ കോളജിലെക്ക് മാറ്റുന്നതിനിടെയായിരുന്നു സുരേഷിന് മരണം സംഭവിച്ചത്.

    ഹൃദയാഘാതം മൂലമുള്ള മരണമെന്ന പൊലീസ് വിശദീകരണം കള്ളമെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി കസ്റ്റഡിയിൽ എടുത്തത് മുതൽ സുരേഷിനെ പൊലീസ് മർദിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ്  ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ നിലപാട് പ്രശ്‌നം വഷളായതോടെ സബ് കലക്ടർ സ്ഥലത്തെത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
    പൊലീസ് കംപ്ലൈന്റ് അതോറിറ്റി ചെയർമാൻ വികെ മോഹനനും തിരുവല്ലം പോലീസ് സ്റ്റേഷനിൽ നേരിട്ടത്തിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം നടപടി എടുക്കാനാണ് സർക്കാർ തീരുമാനം.

    Published by:Sarath Mohanan
    First published: