News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 24, 2020, 10:14 AM IST
News 18
കൊച്ചി: കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ പൗരത്വ ബില്‍ ചര്‍ച്ചയില്‍ പ്രതിഷേധിച്ച യുവതിക്കെതിരെ കേസെടുത്തതിനു പിന്നാലെ സംഘാടകർക്കെതിരെയും കേസ്. തന്നെ അസഭ്യം പറഞ്ഞുവെന്നും കൈയേറ്റം ചെയ്തുവെന്നുമുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൗരത്വ ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ കൊച്ചിയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ആതിരയ്ക്ക് എതിരെയാണ് പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കേസെടുത്തത്. സംഭവത്തിൽ സംഘാടകരുടെ പരാതിയിൽ ആതിരയക്കെതിരെ കേസെടുക്കുകയും മൊഴിയെടുത്ത ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആതിരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാടകരായ ജനജാഗരണ സമിതിയ്ക്കെതിരെ പിന്നീട് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
തന്നെ അസഭ്യം പറഞ്ഞുവെന്നും കൈയേറ്റം ചെയ്തുവെന്നുമുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് നോർത്ത് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ മാത്രം കേസ് എടുത്ത പൊലീസ് നടപടിക്കെതിരേ വ്യപാക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ആതിര യോഗം തടസപ്പെടുത്തിയതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സംഘാടകർ. കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമത്തിനിടെ നടന്ന ചർച്ചയിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
First published:
January 24, 2020, 10:14 AM IST