നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

  മലപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്

  അപമര്യാദയായി പെരുമാറി എന്നതിന് പുറമേ കൃത്യവിര്‍വഹണം തടസ്സപ്പെടുത്തിയതും ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  • Share this:
   മലപ്പുറത്ത് കിഴക്കേത്തലയില്‍ വാഹന പരിശോധനയ്ക്കിടെ മലപ്പുറം സ്‌റ്റേഷന്‍ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. അപമര്യാദയായി പെരുമാറി എന്നതിന് പുറമേ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതും ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍ (30), മുഹമ്മദ് ഷാഫി (36) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

   തിങ്കളാഴ്ച രാവിലെ 10.30യോടെയായിരുന്നു സംഭവം നടന്നത്. കിഴക്കേത്തലയില്‍ വാഹനപരിശോധനയ്ക്കിടെ കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറി പോലീസ് കൈ കാണിച്ച് നിര്‍ത്തി പരിശോധിച്ചു. ലോറിയില്‍ അമിത ലോഡ് കയറ്റിയതിന്‌ പിഴയടക്കാനും പോലീസ് ആവശ്യപ്പെട്ടു.

   എന്നാല്‍ പിഴ അടക്കാന്‍ സമ്മതിക്കാതെ ലോറി ഡ്രൈവര്‍ ഫൈസലും സംഘവും വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

   കൊല്ലത്ത് ബാങ്കിലെ വരി തെറ്റിച്ചതിന് പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസില്‍ അറസ്റ്റില്‍

   ചടയമംഗലത്ത് സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നല്‍കിയ സംഭവത്തില്‍ പോലീസിനെതിരെ ശക്തമായിപ്രതികരിച്ചയാള്‍ മോഷണ കേസില്‍ അറസ്റ്റില്‍. ചടയമംഗലം ഇളമ്പഴന്നൂര്‍ കോരംകോട് മേലതില്‍ വീട്ടില്‍ ശിഹാബാണ് പോലീസ് പിടിയിലായത്. ശിഹാബിന് ചടയമംഗലം പോലീസ് പിഴ ചുമത്തിയത് ചടയമംഗലം സ്വാദേശിനിയായ വിദ്യാര്‍ത്ഥിനി ഗൗരിനന്ദ ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

   കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്നതിന്റെ പേരില്‍ പിഴ ചുമത്തിയ പോലീസ് നടപടി ഗൗരി നന്ദയ്‌ക്കൊപ്പം ചടയമംഗലത്ത് ചോദ്യം ചെയ്ത ശക്തമായ ശിഹാബാണ് മോഷണ കുറ്റത്തിന് പിടിയിലായത്. സഹോദരന്റെ വീട്ടിലെ ടെറസ്സില്‍ മൂന്ന് ചക്കുകളിലായ് സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും മോക്ഷണം പോയിരുന്നു. തുടര്‍ന്ന് പ്രതിയുടെ ജ്യേഷ്ഠന്‍ അബ്ദുള്‍ സലാം കടക്കല്‍ പോലീസില്‍ പരാതി നല്‍കി. ഷിഹാബിനെ സംശയമുണ്ടെന്നു പരാതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കടക്കല്‍ പോലീസ് ശിഹാബിന്റെ വീട് പരിശോധിച്ചു. പരിശോധനയില്‍ മോഷണം പോയ ഒരു ചാക്ക് നെല്ല് കണ്ടെത്തുകയായിരുന്നു.

   ശിഹാബ് കുരുമുളക് ഓട്ടോറിക്ഷയില്‍ നിലമേല്‍ മുരുക്കുമണ്ണില്‍ ഉള്ള കടയില്‍ 14,000 ത്തോളം രൂപയ്ക്കു വിറ്റതായും വിവരം ലഭിച്ചു. ശിഹാബിനെ കടയില്‍ എത്തിച്ചു കുരുമുളക് കണ്ടെടുത്തു. മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട് ശിഹാബ്.

   നേരത്തെ സമൂഹമാധ്യമങ്ങളില്‍ അടക്കം ഏറെ ചര്‍ച്ചയായ പിഴ ചുമത്തല്‍ വിവാദത്തില്‍ ശിഹാബിനു വേണ്ടിയായിരുന്നു ഗൗരി നന്ദയുടെ ഇടപെടല്‍. ഗൗരി നന്ദക്കൊപ്പം ചേര്‍ന്നു ശിഹാബും പോലീസ് നടപടിയെ ശക്തമായി ചോദ്യം ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് പെണ്‍കുട്ടിക്കും പിഴ ചുമത്തിയിരുന്നു. സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പിന്തുണ നല്‍കി. പോലീസ് നടപടിയെ എതിര്‍ത്ത പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിഴ അടക്കില്ല എന്ന നിലപാടായിരുന്നു ഗൗരി നന്ദ സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ ശിഹാബിന്റെ അറസ്റ്റ്.
   Published by:Karthika M
   First published: