• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monson Mavunkal Pocso Case| മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Monson Mavunkal Pocso Case| മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ്: പരാതിക്കാരിയായ പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

kalamassery medical college (Photo- Wikipedia)

kalamassery medical college (Photo- Wikipedia)

  • Share this:
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന് (Monson Mavunkal) എതിരായ പോക്‌സോ കേസിലെ (Pocso Case) ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ (case against two doctors) കേസ് എടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ (Kalamassery Medical College) ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

Also Read- വിവാഹപ്പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന് ഹൃദയാഘാതം

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങള്‍ നടന്നത്. മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

Also Read- Mullaperiyar| മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു; ഉപസമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മകന്‍ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെണ്‍കുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

Also Read- നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം

സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.

KSRTC ഡിപ്പോയിൽനിന്ന് ഉരുണ്ടിറങ്ങിയ ബസ് ഹൈവേ മറികടന്ന് പതിച്ചത് വീട്ടുമുറ്റത്തേക്ക്; സമാന സംഭവം അഞ്ചാം തവണ

കെഎസ്ആർടിസി ഡിപ്പോയിൽ (KSRTC Bus Depo)നിന്ന് ഡ്രൈവറില്ലാതെ ബസ് ഓടിയെത്തി വീട്ടുമുറ്റത്ത് പതിച്ചു. പൊൻകുന്നം (Ponkunnam) ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പമ്പിലേക്ക് ഡീസലടിക്കാൻപോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു.

ഹൈവേയിൽ ട്രാൻസ്‌ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി. തിങ്കളാഴ്ച രാത്രി 7.45 നാണ് സംഭവം. ഡിപ്പോയിലേക്ക് കയറുന്ന വഴിക്കുസമീപം നിർത്തിയിട്ടിരുന്ന ബസ് ഡിപ്പോവളപ്പിൽനിന്ന് പൊൻകുന്നം- പുനലൂർ ഹൈവേയിലേക്കുള്ള ഇറക്കത്തിലൂടെ പാഞ്ഞുവന്നത്. എതിർവശത്ത് റോഡിൽനിന്ന് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് ഇടിച്ചിറങ്ങിയത്.

ഇത് അഞ്ചാം തവണയാണ് സമാന രീതിയിൽ ബസ് വീട്ടിൽ ഇടിച്ചു കയറുന്നത്. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇതോടെ വീട്ടിൽ ആൾതാമസമില്ലാതായി. ഡിപ്പോയിൽ സ്ഥലമില്ലാത്ത കൊണ്ടും ചില വണ്ടികൾക്ക് സെൽഫ് സ്റ്റാർട്ട് ഇല്ലാത്ത കൊണ്ടും ഡിപ്പോയുടെ കവാടത്തിൽ ഉൾപ്പെടെയാണ് രാത്രിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പ്രദേശം വലിയ ഇറക്കമാണ്. ഈ ഇറക്കത്തിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. ഇതിന് മുൻപും നിരവധി തവണ ബസ് ഇത്തരത്തിൽ ഉരുട്ട് താഴോട്ട് പോയിട്ടുണ്ട്. കെഎസ്ആർടിസി അധികൃതർ സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റി.
Published by:Rajesh V
First published: