• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച പ്രവർത്തകനെതിരെ കേസ്

പരാതിയും സ്റ്റേഷനിൽ നിന്ന് നൽകിയ പരാതി രസീതും ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

News18 Malayalam | news18
Updated: November 27, 2019, 10:18 AM IST
രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച പ്രവർത്തകനെതിരെ കേസ്
രാഹുൽ ഗാന്ധി
  • News18
  • Last Updated: November 27, 2019, 10:18 AM IST IST
  • Share this:
എടക്കര: വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്ന് പരാതി നൽകുകയും പരാതി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവമോർച്ച പ്രവർത്തകനെതിരെ കേസെടുത്തു. നിലമ്പൂർ സ്വദേശിയും യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ അജി തോമസിനെതിരെയാണ് കേസ്. പോത്തുകല്ല് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എൻ എസ് അജേഷ് നൽകിയ പരാതിയിലാണ് നടപടി.

ഈ മാസം 25ന് ആയിരുന്നു രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്ന് കാണിച്ച് അജി തോമസ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മണ്ഡലത്തിലും പാർലമെന്‍റിലും രാഹുൽ ഗാന്ധിയെ കാണ്മാനില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് അഭ്യൂഹം പ്രചരിക്കുന്നുണ്ടെന്നും കാണിച്ച് ആയിരുന്നു പരാതി. പരാതിയും സ്റ്റേഷനിൽ നിന്ന് നൽകിയ പരാതി രസീതും ഇയാൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

വയനാട് MPയെ കാണാനില്ല, ദുരൂഹത നീക്കണമെന്ന് ആവശ്യം; MP പാർലമെന്‍റിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

അതേസമയം, രാഹുൽ ഗാന്ധി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുത്ത ദിവസം തന്നെ കാണാനില്ലെന്ന് പരാതി നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിനു വേണ്ടിയാണെന്ന് അജേഷ് പരാതിൽ ആരോപിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍