• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്

ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്

  • Share this:
    പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞവര്‍ക്കെതിരെ കേസ്. സന്നിധാനത്ത് വച്ച് പ്രതിഷേധത്തിന് നടുവില്‍പെട്ട തൃശ്ശൂര്‍ സ്വദേശി ലളിതയുടെ പരാതി അടിസ്ഥാനത്തിലാണ് 200 പേര്‍ക്കെതിരെ കേസെടുത്തത്.

    ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെ കയ്യേറ്റം:ഒരാള്‍ക്ക് തേങ്ങ കൊണ്ട് ഇടിയേറ്റു

    ഇന്ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍. ചിത്തിര ആട്ടത്തിരുന്നാളിനോടനുബന്ധിച്ച് ഇന്ന് ശബരിമല നട തുറന്നിരുന്നു. തുടര്‍ന്നാണ് ലളിതയുള്‍പ്പെടെ ഒരു സംഘം വനിതകള്‍ ദര്‍ശനത്തിനായെത്തിയത്. എന്നാല്‍ ഇവര്‍ക്ക് അന്‍പത് വയസ് കഴിഞ്ഞില്ലെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഒരു സംഘം വലിയ നടപ്പന്തലില്‍ വച്ച് ശരണം വിളികളുമായി ഇവരെ വളയുകയായിരുന്നു.

    ആന്ധ്രയിൽ നിന്നെത്തിയ 6 യുവതികൾ ദർശനം നടത്താതെ മടങ്ങി

    ഇവര്‍ക്ക് അന്‍പത് വയസ് പിന്നിട്ടെന്ന് രേഖകള്‍ കാട്ടി വ്യക്തമായതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. തുടര്‍ന്ന് മറ്റു സ്ത്രീകളോടൊപ്പം പോലീസ് സംരക്ഷണയില്‍ അയ്യപ്പദര്‍ശനം നടത്തി മടങ്ങിയ ലളിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

    First published: