കൊല്ലം: ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ പത്തൊൻപതാം തിയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഇത് ലംഘിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഉദ്യോഗസ്ഥന്റേത് കടുത്ത നടപടിദൂഷ്യവും ഗുരുതര ചട്ടലംഘനവുമായി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. സബ് കലക്ടറുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.
ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടെന്നും ബന്ധുക്കൾ ഒപ്പമില്ലാത്തതും കൂടുതൽ സുരക്ഷിതവും എന്ന നിലയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നായിരുന്നു സബ് കളക്ടറുടെ വിശദീകരണം.
BEST PERFORMING STORIES:അന്താരാഷ്ട്ര വിമാന സർവീസുകൾക്കുളള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി [NEWS]പൊലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി [NEWS]കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ [NEWS]
ഈ മാസം 19 മുതല്‍ ക്വാറന്റൈനിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയെ ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതാവുകയായിരുന്നു. വിവാഹ ശേഷം സിംഗപ്പൂരിലേക്ക് പോയിരുന്ന മിശ്ര തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി.
2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്‌ക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില്‍ തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു. അച്ഛന്റെ പേരില്‍ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസം നല്‍കിയായിരുന്നു തോക്ക് ലൈസന്‍സിന് അപേക്ഷിച്ചത്.
അന്നത്തെ തിരുവനന്തപുരം കലക്ടറായിരുന്ന വാസുകി അപേക്ഷ തടഞ്ഞുവച്ചു. ഡ്രൈവറുടെ പേരില്‍ ഒന്നിലധികം വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന മറ്റൊരു ആരോപണവും നേരിടുന്നുണ്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ അനുപം മിശ്ര.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, കൊറോണ, കോവിഡ് 19