ഇന്റർഫേസ് /വാർത്ത /Kerala / വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം കശുവണ്ടിപ്പരിപ്പ് നല്‍കും; പദ്ധതി എല്‍. പി, അങ്കണവാടി തലത്തില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം കശുവണ്ടിപ്പരിപ്പ് നല്‍കും; പദ്ധതി എല്‍. പി, അങ്കണവാടി തലത്തില്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കശുമാവില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ വൈന്‍, ഫെനി എന്നിവ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും.

  • Share this:

എല്‍. പി, അങ്കണവാടി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്(students) ആഴ്ചയില്‍ 2 ദിവസം കശുവണ്ടിപ്പരിപ്പ്(cashew nut) നല്‍കുന്ന പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍. പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

8 ലക്ഷം ടണ്‍ തോട്ടണ്ടി ആവശ്യമുള്ളിടത്ത് 80,000 ടണ്‍ ഉല്‍പാദനമാണ് ആഭ്യന്തര ഉല്‍പാദനം. അടുത്ത വര്‍ഷം സര്‍ക്കാരിന്റെ സഹായത്തോടെ 10 ലക്ഷം തൈകള്‍ കൂടി നട്ടു സംരക്ഷിക്കും. വര്‍ഷം 1000 എന്ന നിലയില്‍ 5 വര്‍ഷം കൊണ്ട് 5000 തൊഴിലാളികള്‍ക്ക് കോര്‍പറേഷനില്‍ ജോലി നല്‍കും. പിരിഞ്ഞു പോയ മുഴുവന്‍ തൊഴിലാളികള്‍ക്കും അടുത്ത വര്‍ഷത്തോടെ ഗ്രാറ്റുവിറ്റി നല്‍കും. കോര്‍പറേഷന്‍ പുറത്തിറക്കുന്ന പരിപ്പിന്റെ 50 ശതമാനം ആഭ്യന്തര വിപണിയിലും 30 ശതമാനം വിദേശ കയറ്റുമതിക്കും ഉപയോഗിക്കും.

കോര്‍പറേഷന്‍ മുന്‍കൈ എടുത്തു കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ്,കെടിഡിസി, പൊലീസ് കാന്റീന്‍ എന്നിവയുമായി ധാരണയുണ്ടാക്കി കശുവണ്ടി വില്‍പന വര്‍ധിപ്പിക്കും. കശുമാവില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ വൈന്‍, ഫെനി എന്നിവ പുറത്തിറക്കാന്‍ സര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും. കശുവണ്ടി വ്യവസായത്തിന്റെ നാള്‍ വഴികള്‍ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുവാന്‍ കാഷ്യൂ മ്യൂസിയം കൊല്ലത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇഎസ്‌ഐ പരിരക്ഷ ഉള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഇഎസ്‌ഐ കോര്‍പറേഷന്‍ സംവരണം അനുവദിച്ച മെഡിക്കല്‍ സീറ്റുകളിലേക്ക് കശുവണ്ടി തൊഴിലാളികളുടെ മക്കളായ 46 കുട്ടികള്‍ക്കു പ്രവേശനം ഉറപ്പാക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളിലും കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ക്കു വിദ്യാഭ്യാസത്തിനുള്ള സഹായം കോര്‍പറേഷന്‍ തുടരുമെന്നു ചെയര്‍മാന്‍ അറിയിച്ചു.

Mahindra Thar | ഥാർ അമല്‍ മുഹമ്മദിന് തന്നെ ; വാഹനം കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം

തൃശ്ശൂർ :ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകി. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് വാഹനം ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനിച്ചത്.

പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് ഥാര്‍ ലേലത്തില്‍ പിടിച്ചത്. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും 21 ന് ഭരണസമിതി യോഗത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.പിന്നാലെ ഈ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു.

ദേവസ്വം കമ്മീഷണര്‍ അന്തിമ അനുമതി നല്‍കിയാല്‍ നടപടികൾ പൂർത്തിയാക്കി അമലിന് വാഹനം സ്വന്തമാക്കുവാൻ കഴിയും.

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്‌. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി.

First published:

Tags: Cashew nut, Students