ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തിയ കശുവണ്ടി കൗണ്ടറിൽ നിന്നും കാണാതായി. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേൽത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറിൽ നിന്നും കാണാതായത്.
ഞായറാഴ്ചയാണ് സംഭവം. തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് നോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്നത് കൗണ്ടറിലെ ക്ലർക്കിന്‍റെ ശ്രദ്ധയിൽ പെട്ടത്. ക്ലർക്ക് വിവരം അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ദേവസ്വം ഭരണസമിതിക്ക് റിപ്പോർട്ട് നൽകി. ഇതനുസരിച്ച് ദേവസ്വം ചെയർമാൻ അന്വേഷണത്തിന് ഉത്തരവിട്ടു. സിസിടിവി ക്യാമറ ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുള്ളതിനാൽ അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
19 ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് പുറത്തു നിന്നുള്ള കരാറുകാരാണ് തുലാഭാരം നടത്തി വരുന്നത്. പുറത്തു നിന്നുള്ളവർക്ക് തുലാഭാരം നടത്തുന്നതിന് കരാർ നൽകിയതിനെതിരെ വിവിധ ഭക്തജന സംഘടനകൾ എതിർപ്പുമായി രംഗത്തു വന്നിരുന്നു. ഇതിനിടയിലാണ് ഈ മോഷണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.