• HOME
  • »
  • NEWS
  • »
  • kerala
  • »
  • Cashew | KAP നാലാം ബറ്റാലിയനിലെ കശുവണ്ടി ശേഖരിച്ച് കേടുപാടുകളില്ലാതെ സൂക്ഷിക്കണം; പൊലീസ് അസിസ്റ്റന്റ് കമാൻഡൻ്റിന് ഉത്തരവ്

Cashew | KAP നാലാം ബറ്റാലിയനിലെ കശുവണ്ടി ശേഖരിച്ച് കേടുപാടുകളില്ലാതെ സൂക്ഷിക്കണം; പൊലീസ് അസിസ്റ്റന്റ് കമാൻഡൻ്റിന് ഉത്തരവ്

കെ എ പി നാലാം ബറ്റാലിയൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് കശുവണ്ടി ശേഖരിക്കുന്നതിന് നാലു തവണ ലേലം നടത്തിയെങ്കിലും ആരും വാങ്ങാനെത്തിയില്ല

  • Share this:
കശുവണ്ടി (Cashew) ശേഖരിക്കാൻ അസി. കമാൻഡൻ്റിനെ ചുമതലപ്പെടുത്തി കേരള പോലീസിൽ (Kerala Police ) വിചിത്ര ഉത്തരവ്. ലേലത്തില്‍ കശുവണ്ടി വാങ്ങാന്‍ ആരും എത്താതിനെ തുടര്‍ന്നാണ്  താഴെ വീഴുന്ന കശുവണ്ടികൾ നശിക്കും മുമ്പ് ശേഖരിച്ച് കേടു പാടില്ലാതെ സൂക്ഷിക്കണമെന്ന് ഉത്തരവിറക്കിയത്. കണ്ണൂര്‍ മങ്ങാട്ടുപറമ്പ് കെപി ബെറ്റാലിയൻ നാലിലാണ് ഇത്തരമൊരു ഉത്തരവ്. അസിസ്റ്റന്റ് കമാൻഡൻ്റിനെ ചുമതലപ്പെടുത്തി കമാൻഡൻ്റാണ് ഉത്തരവ് ഇറക്കിയത് . കശുവണ്ടി ശേഖരിക്കുക മാത്രമല്ല. ആഴ്ചതോറും കൃത്യമായ തൂക്കം കമാൻഡൻ്റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

കെ എ പി നാലാം ബറ്റാലിയൻ്റെ അധീനതയിലുള്ള സ്ഥലങ്ങളിൽനിന്ന് കശുവണ്ടി ശേഖരിക്കുന്നതിന് നാലു തവണ ലേലം നടത്തി. കാലാവസ്ഥാ വ്യതിയാനം കാരണം കശുവണ്ടിയുടെ അളവിൽ കുറവ് വരികയും വിപണിയിൽ വില കുറയുകയും ദേശീയപാതാ വികസന ത്തിന്റെ ഭാഗമായി കശുമാവുകളുടെ എണ്ണം കുറഞ്ഞതും ചൂണ്ടിക്കാട്ടി ആരും ലേലം കൊള്ളാൻ തയ്യാറായില്ല.



നിലവിൽ പാകമായ കശുവണ്ടികൾ താഴെവീണു നശിച്ചു പോവുകയാണ്. താഴെ വീഴുന്ന കശുവണ്ടികൾ നശിക്കും മുൻപ് ശേഖരിച്ച് കേടുപാടുകളില്ലാതെ സൂക്ഷിക്കാൻ അസി. കമാൻഡൻ്റ് നടപടി സ്വീകരിക്കണം. എല്ലാ ആഴ്ചയും കശുവണ്ടിയുടെ തൂക്കം ഉൾപ്പെടെ വിശദ വിവരം കമാൻഡൻ്റിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Published by:Arun krishna
First published: