• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗീതാഗോപി എംഎൽഎക്കെതിരായ ജാതി അധിക്ഷേപം: സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസിന്റെ അധിക്ഷേപം കാടത്ത സമീപനമെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

news18
Updated: July 29, 2019, 6:28 PM IST
ഗീതാഗോപി എംഎൽഎക്കെതിരായ ജാതി അധിക്ഷേപം: സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു
ഗീതാ ഗോപി എം.എൽ.എ
  • News18
  • Last Updated: July 29, 2019, 6:28 PM IST IST
  • Share this:
തൃശൂർ: ഗീതാഗോപി എം എല്‍ എയ്ക്ക് എതിരായ ജാതി അധിക്ഷേപത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. എംഎൽഎയിൽ നിന്ന് കമ്മീഷന്‍ മൊഴി എടുത്തു. എം എല്‍ എയ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസിന്റെ അധിക്ഷേപം കാടത്ത സമീപനമെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും പട്ടികജാതി കമ്മീഷനും റിപ്പോര്‍ട്ട് നല്‍കും. പട്ടികജാതി കമ്മീഷനോട് കേസെടുക്കാന്‍ ആവശ്യപ്പെടുമെന്നും ജോസഫൈന്‍ അറിയിച്ചു.

കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ ഗീതാ ഗോപി എം എല്‍ എ നേരത്തെ തൃശൂര്‍ ചേര്‍പ്പ് പൊലീസിന് പരാതി നൽകിയിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ തന്നെ ജാതീയമായി അധിക്ഷേപത്തിനിരയാക്കിയെന്നാണ് ഗീതയുടെ പരാതി. ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എം എല്‍ എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ഗീതയെ തടഞ്ഞിരുന്നു. ഈ റോഡില്‍ ഒരു അപകടം ഉണ്ടായതിനു പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗീത പി ഡബ്ല്യൂ ഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥരും എം എല്‍ എയും തമ്മില്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തു.

എം എല്‍ എ പോയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എം എല്‍ എ നടത്തുന്നത് നാടകമാണെന്ന് ആരോപിക്കുകയും ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകയും ചെയ്യുകയായിരുന്നു. തൃശൂരിലെ നാട്ടികയില്‍നിന്നുള്ള സി പി ഐയുടെ എം എല്‍ എയാണ് ഗീത.

Loading...

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...