• HOME
  • »
  • NEWS
  • »
  • kerala
  • »
  • Cat attack |പേവിഷപ്രതിരോധ വാക്‌സിന്‍ ക്ഷാമത്തിന് പ്രതിഷേധിക്കാന്‍ കൊണ്ടു വന്ന പൂച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി

Cat attack |പേവിഷപ്രതിരോധ വാക്‌സിന്‍ ക്ഷാമത്തിന് പ്രതിഷേധിക്കാന്‍ കൊണ്ടു വന്ന പൂച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാന്തി

പൂച്ച ചാടി ഓടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യില്‍ മാന്തുകയും ചെയ്തു.

  • Last Updated :
  • Share this:
    പാലക്കാട്: ജില്ലാ ആശുപത്രിയിലെ പേവിഷ പ്രതിരോധ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്(Youth Congress) ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വാക്‌സിന്‍ ക്ഷാമത്തിനെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പൂച്ചയുമായാണ് (cat) എത്തിയത്.

    ചെറിയ കാര്‍ഡ്‌ബോഡ് പെട്ടിയില്‍ സുരക്ഷിതമായാണ് ആശുപത്രി വരെ പൂച്ചയെ എത്തിച്ചത്. എന്നാല്‍, സൂപ്രണ്ട് ഓഫീസ് ഉപരോധിക്കാനുള്ള ഒച്ചപ്പാടിനിടെ പൂച്ച നേതാക്കളുടെ കൈകളില്‍നിന്നു ചാടി ആശുപത്രിയില്‍ എവിടെയോ ഒളിച്ചു. പൂച്ച ചാടി ഓടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യില്‍ മാന്തുകയും ചെയ്തു. പ്രതിഷേധത്തിനുശേഷം ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍നിന്ന് കുത്തിവയ്‌പെടുത്ത ശേഷമാണു മടങ്ങിയത്.

    അതേസമയം, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നുള്ള വിതരണം വൈകുന്നതാണു വാക്‌സിന്‍ ക്ഷാമത്തിനു കാരണമെന്നും ഇതു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ.കെ.എ.നാസര്‍ അറിയിച്ചു പരമാവധി വേഗത്തില്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.പ്രശോഭ്, നഗരസഭാംഗങ്ങളായ അനുപമ നായര്‍, പി.എസ്.വിബിന്‍, ഭാരവാഹികളായ എന്‍.നിഖില്‍, ദീപക്, ഹക്കിം കല്‍മണ്ഡപം, അഖിലേഷ് അയ്യര്‍, ലക്ഷ്മണന്‍ കല്‍പാത്തി, എസ്.ഇല്യാസ്, നൗഫല്‍ പാലക്കാട്, ഇക്ബാല്‍ പേഴുങ്കര എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസും സ്ഥലത്തെത്തിയിരുന്നു.

    Also read: Ponmudi Agasthyarkoodam| കോവിഡ് വ്യാപനം: പൊന്മുടിയിലും അ​ഗസ്ത്യാർകൂടത്തിലും സന്ദർശക വിലക്ക്, ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

    പാലക്കാട് ജില്ലയില്‍ പ്രതിദിനം നൂറിലേറെപ്പേര്‍ക്ക് ഐഡിആര്‍ വാക്‌സിനേഷന്‍ ആവശ്യമായി വരുന്നുണ്ട്. ജില്ലയില്‍ ഏതെങ്കിലും ആശുപത്രിയില്‍ വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കില്‍ കുത്തിവയ്പിനെത്തുന്നവരെ അവിടേക്കു പറഞ്ഞുവിട്ടാണു പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജിലേക്കും റഫര്‍ ചെയ്യുന്നുണ്ട്. പേവിഷ ബാധയ്‌ക്കെതിരെ കൃത്യമായ ഇടവേളകളില്‍ മരുന്നു കുത്തിവയ്ക്കണമെങ്കിലും ക്ഷാമം വിലങ്ങുതടിയാകുന്നു. ഇത് ജനരോഷത്തിനും കാരണമാകുന്നുണ്ട്.
    Published by:Sarath Mohanan
    First published: