നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം ക്ഷേമ വകുപ്പായി; സിമി പശ്ചാത്തലമുള്ളയാൾ വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു: മന്ത്രി ജലീലിനെതിരെ കത്തോലിക്ക മുഖപത്രം

  'ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം ക്ഷേമ വകുപ്പായി; സിമി പശ്ചാത്തലമുള്ളയാൾ വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു: മന്ത്രി ജലീലിനെതിരെ കത്തോലിക്ക മുഖപത്രം

  മ​​​​ദ്രസ​​​​ക​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം വാ​​​​രി​​​​ക്കോ​​​​രി ന​​​​ല്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​മ്പര​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​യി. എ​​​​ന്നി​​​​ട്ടും ഞ​​​​ങ്ങ​​​​ൾ​​​​ക്കുകൂ​​​​ടി ത​​​​ര​​​​ണം എ​​​​ന്നുപോ​​​​ലും ആ​​​​രും വാ​​​​യ് തു​​​​റ​​​​ക്കു​​​​ന്നി​​​​ല്ല.

  KT Jaleel

  KT Jaleel

  • Share this:
   തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക മുഖപത്രമായ ദീപക. ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ വ​​​​കു​​​​പ്പ് ഫ​​​​ല​​​​ത്തി​​​​ൽ മു​​​​സ്‌​​​ലിം ക്ഷേ​​​​മ വ​​​​കു​​​​പ്പാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക്കുകയാണെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. ന്യൂന​​​​പ​​​​ക്ഷ ക്ഷേ​​​​മ മ​​​​ന്ത്രി, സെ​​​​ക്ര​​​​ട്ട​​​​റി, ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ, അം​​​​ഗം, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ല്ലാം മി​​​​ക്ക​​​​വാ​​​​റും ഒ​​​​രു സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ പെ​​​​ട്ട​​​​വ​​​​ർ. എ​​​​ന്തേ ഇ​​​​ങ്ങ​​​​നെ എ​​​​ന്നോ പോ​​​​ലും ചോ​​​​ദി​​​​ക്കാ​​​​ൻ ആ​​​​രു​​​​മില്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

   ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ മ​​​​ന്ത്രി ത​​​​ന്‍റെ മ​​​​തേ​​​​ത​​​​ര​​​​ സ്വ​​​​ഭാ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​റ​​​​ക്കെ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് സ​​​​ർ​​​​ക്കാ​​​​ർ ചെ​​​ല​​​​വി​​​​ൽ ഖു​​​​റാ​​​​ൻ വി​​​​ത​​​​ര​​​​ണം വ​​​​രെ ന​​​​ട​​​​ത്തു​​​​ന്നു. എ​​​​ല്ലാം മ​​​​തേ​​​​ത​​​​ര​​​​ത്വം. മ​​​​ദ്രസ​​​​ക​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം വാ​​​​രി​​​​ക്കോ​​​​രി ന​​​​ല്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​മ്പ​​​​ര​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ധ​​​​മാ​​​​യി. എ​​​​ന്നി​​​​ട്ടും ഞ​​​​ങ്ങ​​​​ൾ​​​​ക്കുകൂ​​​​ടി ത​​​​ര​​​​ണം എ​​​​ന്നുപോ​​​​ലും ആ​​​​രും വാ​​​​യ് തു​​​​റ​​​​ക്കു​​​​ന്നി​​​​ല്ല. കാ​​​​ര​​​​ണം അ​​​​വ​​​​ർ അ​​​​ത്ര സ്ട്രോം​​​​ഗാ​​​​ണ്. ഏ​​​​തു ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തും പി​​​​ടി​​​​ക്കു​​​​ന്നി​​​​ട​​​​ത്തു കെ​​​​ട്ടുമെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

   ദീപിക പ്രസിദ്ധീകരിച്ച 'എവിടെയായിരുന്നു നിങ്ങൾ?' എന്ന ലേഖനത്തിലാണ് ജലീലിനെ കടന്നാക്രമിക്കുന്നത്. കത്തോലിക്ക സഭ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ സന്ദർശിക്കാനിരിക്കെയാണ് ഇരു മുന്നണികളെയും വിമർശിച്ചുള്ള ലേഖനം സഭയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   സ്വ​​​​ർ​​​​ണ​​​​ക്ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു കേ​​​​സി​​​​ൽ പ​​​​ല​​​​വ​​​​ട്ടം ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ൾ മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ൽ താ​​​​ൻ പാ​​​​ണ​​​​ക്കാ​​​​ട് ത​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​തു​​​​പോ​​​​ലെ ചെ​​​​യ്യാ​​​​മെ​​​​ന്നു വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച​​​​ത് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ വേ​​​​ണ്ടി മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. സി​​​​മി മു​​​​ൻ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ഒ​​​​രു വ്യ​​​​ക്തി പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലാ​​​​യാ​​​​ലും എ​​​​ത്ര മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി വ​​​​ർ​​​​ഗീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കുന്നെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

   കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ജ​​​​ന​​​​സം​​​​ഖ്യ​​​​ക്ക് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി വിധി സർക്കാർ നടപ്പാക്കുന്നില്ല. ലോ​​​​ക​​​​ത്താ​​​​കെ പ​​​​ട​​​​രു​​​​ന്ന ഇ​​​​സ്‌​​​ലാ​​​​മോ​​​​ഫോ​​​​ബി​​​​യ​​​​യു​​​​ടെ വേ​​​​രു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലും ആഴത്തിൽ പതിഞ്ഞിരിക്കുന്നെന്നും ലേഖനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മുസ്ലീംലീഗിനെയും കോൺഗ്രസ് നേതാക്കളെയും വിമർശിക്കുന്ന ലേഖനം, ന്യൂനപക്ഷത്തിന് എതിരായ നടപടികളെ ബി.ജെ.പി ചോദ്യം ചെയ്യുമെന്നും പറയുന്നു.

   Also Read പെരിന്തൽമണ്ണ മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷം; മഞ്ഞളാംകുഴി അലി വീണ്ടും മത്സരിക്കുമോ?

   "പി​​​​ണ​​​​റാ​​​​യി​​​​യോ​​​​ടു പോ​​​​രാ​​​​ടി ജ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ്നേ​​​​ഹി​​​​ച്ച് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും തെ​​​​ളി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ശി​​​​വ​​​​ശ​​​​ങ്ക​​​​ർ ചെ​​​​യ്തു​​​​കൂ​​​​ട്ടി​​​​യ പാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ ക​​​​ഥ​​​​ക​​​​ൾ ആ​​​​രെ​​​​യാ​​​​ണ് അ​​​​ന്പ​​​​ര​​​​പ്പി​​​​ക്കാ​​​​ത്ത​​​​ത്? ഉ​​​​പ്പു തി​​​​ന്ന​​​​വ​​​​ൻ വെ​​​​ള്ളം കു​​​​ടി​​​​ക്ക​​​​ട്ടെ എ​​​​ന്ന ന്യാ​​​​യം പ​​​​റ​​​​ഞ്ഞ് ത​​​​ല​​​​യൂ​​​​രാ​​​​ൻ അ​​​​ദ്ദേ​​​​ഹം ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും, ഇ​​​​ത്ര​​​​പാ​​​​വ​​​​മാ​​​​യി​​​​പ്പോ​​​​യോ പി​​​​ണ​​​​റാ​​​​യി എ​​​​ന്ന് ആ​​​​രും സം​​​​ശ​​​​യി​​​​ക്കും. അ​​​​തു​​​​പേ​​​​ലെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം വ​​​​ല്ലാ​​​​തെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന മ​​​​ന്ത്രി ജ​​​​ലീ​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ മ​​​​തേ​​​​ത​​​​ര സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചാ​​​​ർ​​​​ത്തു​​​​ന്ന ക​​​​ള​​​​ങ്ക​​​​വും."- ലേഖനത്തിൽ വിമർശിക്കുന്നു.
   Published by:Aneesh Anirudhan
   First published:
   )}